KeralaLatest NewsNews

യാത്രാക്കാരോട് അപമര്യാദയായി പെരുമാറി; കെഎസ്‌ആര്‍ടിസി കണ്ടക്ടർക്ക് സസ്‌പെൻഷൻ

പ്രായമായ ആള്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഒരു കിലോ മീറ്റര്‍ മാറിയാണ് ബസ് നിര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു.

തിരുവനന്തപുരം: യാത്രാക്കാരനോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് കെഎസ്‌ആര്‍ടിസി കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സഹയാത്രാക്കാരന്റെ പരാതിയെ തുടര്‍ന്ന് വെള്ളറയട ഡിപ്പോയിലെ കണ്ടക്ടര്‍ കെ സുരേഷിനെയാണ് കെഎസ്‌ആര്‍ടിസി സസ്പെന്‍ഡ് ചെയ്തത്. കെഎസ്‌ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് ആണ് സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചത്.

Read Also: മദ്യം വാങ്ങിയത് റവന്യൂ ഉദ്യോഗസ്ഥയുടെ വാഹനത്തിൽ; വെട്ടിലായി ഭര്‍ത്താവ്

വെള്ളറടയില്‍ നിന്നും ഉള്ളൂരിലേക്ക് പോയ ബസില്‍ പ്രായമായ ആള്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ഒരു കിലോ മീറ്റര്‍ മാറിയാണ് ബസ് നിര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്ത യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി സഹയാത്രാക്കാരന്‍ അഖിലാണ് പരാതി നല്‍കിയത്‌.
നടപടി പരാതിയെ കുറിച്ച്‌ അന്വേഷിച്ച വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button