Latest NewsNewsIndia

ബീഹാര്‍ തെഞ്ഞെടുപ്പ് : കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയ്ക്ക്് വേണ്ടി നാലു ലക്ഷം സ്മാര്‍ട്ട്‌ഫോണ്‍ പേരാളികളും 10,000 സാമൂഹ്യ മാധ്യമ കമാന്റോകളും : ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ് മാമാങ്കം .. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന വിധത്തില്‍ സംസാരിക്കാന്‍ ഏറ്റവും വിശ്വസ്തന്‍ പ്രധാനമന്ത്രി തന്നെ

പാറ്റ്ന: ബീഹാര്‍ തെഞ്ഞെടുപ്പ് , കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയ്ക്ക്് വേണ്ടി നാലു ലക്ഷം സ്മാര്‍ട്ട്ഫോണ്‍ പേരാളികളും 10,000 സാമൂഹ്യ മാധ്യമ കമാന്റോകളും ഇതുവരെ കണ്ടിട്ടില്ലാത്ത തെരഞ്ഞെടുപ്പ് മാമാങ്കം . ബീഹാറിലെ നാലു ലക്ഷം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിര്‍ച്വല്‍ റാലിയ്ക്ക് കളമൊരുക്കുന്നത്.

സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്ന നാലു ലക്ഷം പേര്‍ക്ക് പുറമേ, 10,000 സാമൂഹ്യ മാധ്യമ കമാന്റോകളും പ്രധാനമന്ത്രിയുടെ സന്ദേശങ്ങള്‍ നേരിട്ട് എത്തിക്കാന്‍ സന്നദ്ധരാണ്. നരേന്ദ്രമോഡിയുടെ പ്രസംഗങ്ങളും പ്രഖ്യാപിച്ചിട്ടുള്ള കേന്ദ്രത്തിന്റെ പദ്ധതികളും ഉള്‍പ്പെടെ എല്ലാ ചലനങ്ങളും ബീഹാറിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു. കമാന്റോകളുടെ നീക്കങ്ങള്‍ നിയന്ത്രിക്കാന്‍ വേറെ പ്രത്യേക സൈബര്‍ പോരാളികളുമുണ്ട്.

ഇന്തോ ചൈനാ അതിര്‍ത്തി പ്രശ്നങ്ങള്‍, സാമ്പത്തീക പ്രതിസന്ധി തുടങ്ങി പല കാര്യങ്ങളിലും ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ സംബന്ധിച്ച കൃത്യമായ വിലയിരുത്തലുകളും അതിന് പ്രധാനമന്ത്രിയുടെ മറുപടിയും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള പദ്്ധതികളുമെല്ലാം നേരിട്ട് എത്തിക്കുകയാണ് ഉന്നം. ഇത്തരം പ്രശ്നങ്ങളില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന വിധത്തില്‍ സംസാരിക്കാന്‍ ഏറ്റവും വിശ്വസ്തന്‍ പ്രധാനമന്ത്രി തന്നെയാണെന്നാണ് ബിജെപി കരുതുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button