COVID 19Latest NewsNewsIndia

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു; 24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തത് 63,509 കേ​സു​ക​ൾ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും നേരിയ വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 55,342 പേർക്കായിരുന്നു രോഗബാധ. രാ​ജ്യ​ത്തെ ആകെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 72,39,390 ആ​യി.

Read also: സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശനം ഇനി വൈകില്ല; വിജയദശമി ദിനത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന

24 മണിക്കൂറിനിടെ കൊവിഡ് മൂലം 730 പേ​ര്‍ മ​രി​ച്ചു. ഇതോടെ ആകെ മ​ര​ണ​സം​ഖ്യ 1,10,586 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 8,26,876 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു. 63,01,928 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,45,015 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 9,00,90,122 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button