KeralaLatest NewsNews

ഭാഗ്യലക്ഷ്മി-അറയ്ക്കല്‍ ശ്രീ ലക്ഷ്മി സംഘത്തിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍…. ഇവര്‍ക്കെതിരെയുള്ള കേസ് പുന:പരിശോധിയ്ക്കണം… മഞ്ജു വാര്യര്‍, രണ്‍ജി പണിക്കര്‍, ഭാവന തുടങ്ങിയ താരങ്ങളുടെ കത്ത് മുഖ്യമന്ത്രിയ്ക്ക്

തിരുവനന്തപുരം: ഭാഗ്യലക്ഷ്മി-അറയ്ക്കല്‍ ശ്രീ ലക്ഷ്മി സംഘത്തിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍…. ഇവര്‍ക്കെതിരെയുള്ള കേസ് പുന:പരിശോധിയ്ക്കണമെന്നാവശ്യം. യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കയ്യേറ്റം ചെയ്ത സംഭവത്തിലാണ് മഞ്ജു വാര്യര്‍, രണ്‍ജി പണിക്കര്‍, ഭാവന, സുഗതകുമാരി അടക്കമുള്ളവര്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചത്.

Read Also : ഇടവേള ബാബുവിനെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിച്ച് സംവിധായിക അഞ്ജലി മേനോന്‍ … ഇടവേള ബാബുവിനെതിരെ പ്രതികരിയ്ക്കാത്തത് തങ്ങളുടെ ഭാവി ഇരുട്ടിലാകുമോ എന്ന് ഭയന്നിട്ടോ ? ആരാണ് ഈ ഇടവേള ബാബു

ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പുനപരിശോധിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെടുന്നു. കേസ് ഹൈക്കോടതിയില്‍ നിന്ന് തള്ളപ്പെടാനും അങ്ങനെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെടാനും ഇടയുള്ള സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും കത്തില്‍ പറയുന്നു.

കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് നായര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോകള്‍ ചെയ്ത് പുറത്തുവിട്ടിരുന്നത്. ആദ്യ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായ കവിയത്രി സുഗതകുമാരി, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ചിലരുടെ പേര് പറയാതെ തന്നെ ഐഡിന്റിറ്റി പറഞ്ഞുമൊക്കെയായിരുന്നു പലപ്പോഴും ഇയാള്‍ വീഡിയോകള്‍ ചെയ്തിരുന്നത്.

തുടര്‍ന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ അടക്കമുള്ള സ്ത്രീകള്‍ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിജയ് നായരുടെ മുഖത്ത് കരി മഷി ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന് പിന്നാലെ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button