KeralaLatest NewsNews

‘രണ്ടില മറന്ന് കൈതചക്ക വിളയിക്കാന്‍ നോക്കിയത് കൊണ്ടാണ്, വിഴുപ്പലക്കാനില്ല’; ജോസിന്റെ മുന്നണി മാറ്റത്തിൽ പ്രതികരണവുമായി ശബരിനാഥന്‍

കോഴിക്കോട് : ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ വിമര്‍ശിച്ച് അരുവിക്കര എം.എല്‍.എ. കെ.എസ്. ശബരീനാഥന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശബരീനാഥന്റെ പ്രതികരണം. എന്തായാലും വിഴുപ്പലക്കാന്‍ ഞാനില്ല, പക്ഷേ മാണി സാറിനെ ഏറ്റവുമധികം വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്ക് മകന്‍ ചേക്കേറുമ്പോള്‍ അതിനുള്ള കാരണം ആരുടേയും രാഷ്രീയനിലപാട് അല്ല, അവരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ മാത്രമാണ് എന്നും ശബരീനാഥന്‍ ഫേസ്ബുക്കിൽ കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം…………………………………….

2014ൽ UDFനൊപ്പം നിന്നുകൊണ്ട് പച്ച നിറത്തിലെ പരവതാനിയുള്ള ലോകസഭയിലെത്തി. അവിടെനിന്നും വീണ്ടും 2018ൽ UDF പിൻബലത്തിൽ ചുവപ്പ് നിറത്തിലെ പരവതാനിയുള്ള രാജ്യസഭയിലേക്ക് ചേക്കേറി. ഇപ്പോഴിതാ 2020ൽ ഇടതുപക്ഷത്തിലേക്ക്….
തവിട്ട് നിറത്തിലെ പരവതാനിയുള്ള കേരളനിയമസഭയിൽ നിന്നും മാണിസാറിന്റെ അമ്പത് വർഷത്തെ വികാരഭൂമിയായ പാലായെ UDF ന് നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങൾ തന്നെയാണ്. രണ്ടില മറന്ന് കൈതചക്ക വിളയിക്കാൻ നോക്കിയതും കൊണ്ടാണ്..
എന്തായാലും വിഴുപ്പലക്കാൻ ഞാനില്ല, പക്ഷേ മാണി സാറിനെ ഏറ്റവുമധികം വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്ക് മകൻ ചേക്കേറുമ്പോൾ അതിനുള്ള കാരണം ആരുടേയും രാഷ്രീയനിലപാട് അല്ല, അവരുടെ സ്വാർത്ഥതാത്പര്യങ്ങൾ മാത്രമാണ്. കാലം ഇതു തെളിയിക്കും.

https://www.facebook.com/SabarinadhanKS/posts/1463965867128197

 

shortlink

Related Articles

Post Your Comments

Related Articles


Back to top button