Latest NewsNewsIndiaCrime

പബ്ജിയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 3 പേർ അറസ്റ്റിൽ

ഭോപ്പാൽ : പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ രംഭാനഗർ സ്വദേശികളായ 18,19 വയസ് പ്രായമുള്ള മൂന്ന് യുവാക്കളെയാണ് പോലീസ് കഴിഞ്ഞദിവസം രാത്രി അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

12 വയസ്സുകാരി പെൺകുട്ടിയെയാണ് മൂവരും ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ യുവാക്കളുമായി പരിചയപ്പെട്ട പെൺകുട്ടി ഇവരുടെ നിർദ്ദേശ പ്രകാരം രംഭാനഗറിലേക്ക് വരുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു. ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം തുടരുകയായിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button