Latest NewsIndia

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി കക്ഷിയായി വരുന്ന കേസുകളില്‍ ജസ്റ്റിസ് എന്‍.വി. രമണ, ആന്ധ്ര ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആരോപണം.

ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

പദവി ദുരുപയോഗം ചെയ്ത് ജഗന്‍ മോഹന്‍ റെഡ്ഡി സുപ്രിംകോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി കക്ഷിയായി വരുന്ന കേസുകളില്‍ ജസ്റ്റിസ് എന്‍.വി. രമണ, ആന്ധ്ര ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആരോപണം.

അതേസമയം വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഢി, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെഴുതിയ കത്തില്‍ സുപ്രീം കോടതി സീനിയര്‍ ജഡ്‌ജിയും അടുത്ത ചീഫ് ജസ്റ്റിസുമാകേണ്ട ജസ്റ്റിസ് എന്‍വി രമണ്ണക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

8 പേജുകളുള്ള കത്തില്‍ അദ്ദേഹം പറയുന്നത് ‘ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്വത്തോടുകൂടിയാണ് ഈ പ്രസ്താവ്യങ്ങള്‍ നടത്തുന്നതെന്നാണ്’. ജസ്റ്റിസ് രമണ്ണയ്ക്കെതിരേ അദ്ദേഹമുയര്‍ത്തുന്ന പ്രധാന ആരോപണങ്ങള്‍ ഇവയാണ്:

‘ റ്റിഡിപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും ജസ്റ്റിസ് എന്‍വി രമണ്ണയും തമ്മിലുള്ള അടുപ്പം വളരെ പ്രസിദ്ധമാണ്’.
‘ ജസ്റ്റിസ് എന്‍വി രമണ്ണ ഹൈക്കോടതിയിലെ സിറ്റിങ്ങുകളില്‍ ഇടപെടുന്നു. ഇതില്‍ ചില ജസ്റ്റിസുമാരുടെ റോസ്റ്ററും ഉള്‍പ്പെടുന്നു. തെലുങ്കുദേശം പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസുകള്‍ ചില പ്രത്യേക ജസ്റ്റിസുമാരുടെ ബഞ്ചില്‍ നല്‍കപ്പെടുന്നു. ഇതില്‍നിന്നും ജസ്റ്റിസ് എന്‍വി രമണ്ണ, തെലുങ്കുദേശം പാര്‍ട്ടി, ഏതാനും ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരൂഹ കൂട്ടുകെട്ട് നിലനില്‍ക്കുന്നതായി തെളിയുന്നു’.

തന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട നിരവധി രേഖകളും കോടതി ഉത്തരവുകളും ശ്രീ ജഗന്‍ മോഹന്‍ റെഡ്ഢി കത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. മുന്‍പും ജസ്റ്റിസ് എന്‍വി രമണ്ണയെപ്പറ്റി പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. 2017 ല്‍ അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍, ചീഫ് ജസ്റ്റിസിനെഴുതിയിരുന്ന കത്തിലും ജസ്റ്റിസ് എന്‍വി രമണ്ണയും ചന്ദ്ര ബാബു നായിഡുവുമായുള്ള സൗഹൃദത്തെപ്പറ്റിയും എക്സിക്യൂട്ടീവും ജ്യുഡീഷ്യറിയും തമ്മില്‍ ഉരുത്തിരിയുന്ന നിയമവിരുദ്ധമായ ഈ കൂട്ടുകെട്ടിനെപ്പറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിന്റെ ഫലമായി അന്ന് ചന്ദ്രബാബു നായിഡുവിന്റെ ആഗ്രഹപ്രകാരം ജസ്റ്റിസ് രമണ്ണ നിര്‍ദ്ദേശിച്ച ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലെ 6 ജഡ്ജിമാരുടെ നിയമന ശുപാര്‍ശകളും സുപ്രീം കോടതി കൊളീജിയം തള്ളിക്കളയുകയും പകരം പുതിയ ജഡ്‌ജിമാരെ നിയമിക്കുകയുമായിരുന്നു.

read also: ഓടിക്കൊണ്ടിരുന്ന കാറിന് തീപടര്‍ന്ന് മഹാരാഷ്ട്രയിൽ എന്‍.സി.പി നേതാവ് മരിച്ചു : വില്ലനായത് സാനിറ്റൈസർ?

കേരളത്തിലെ ലാവ്ലിന്‍ കേസ് അപ്പീല്‍ കേള്‍ക്കുന്നത് നീട്ടിവയ്ക്കുന്നതില്‍ ചന്ദ്രബാബു നായിഡു മുഖാന്തിരം ജസ്റ്റിസ് രമണ്ണയില്‍ ചെലുത്തപ്പെട്ട സമ്മര്‍ദ്ദമാണെന്നും ഇതില്‍ 100 കോടിയുടെ കൈക്കൂലി നല്‍കപ്പെട്ടിട്ടുണ്ടെന്നും ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അടുത്തിടെ ആരോപിച്ചിരുന്നു.ഇപ്പോള്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ ഏറ്റവും സീനിയറായ ജഡ്ജി, ജസ്റ്റിസ് എന്‍വി രമണ്ണയാണ്.

രണ്ടുവര്‍ഷത്തെ സര്‍വീസ് അദ്ദേഹത്തിന് ബാക്കിയുണ്ട് അതായത് 2022 ആഗസ്റ്റ് 26 ന് അദ്ദേഹം റിട്ടയര്‍ ചെയ്യപ്പെടും. 2021 ഏപ്രില്‍ 23 ന് നിലവിലെ ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ സ്ഥാനമൊഴിയുമ്ബോള്‍ മറ്റത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സീനിയറായ ജസ്റ്റിസ് എന്‍വി രമണ്ണയാകും അടുത്ത ചീഫ് ജസ്റ്റിസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button