Latest NewsNewsIndia

ഏഷ്യയിലെ ഏറ്റവും വലിയ തുരങ്ക നിര്‍മ്മാണത്തിന് കശ്മീരില്‍ തുടക്കമിട്ട് മോദി സര്‍ക്കാര്‍ … ഇന്ത്യയുടെ എന്നീ തന്ത്രപ്രധാന മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ കൂറ്റന്‍ ടണല്‍

ന്യൂഡല്‍ഹി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കനിര്‍മാണത്തിന് തുടക്കമിട്ട് മോദി സര്‍ക്കാര്‍. കശ്മീരിലാണ് സോജില ടണലിന്റെ നിര്‍മ്മാണം കശ്മീരില്‍ ആരംഭിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ടണല്‍ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. എല്ലാ കാലവസ്ഥയിലും ഉപയോഗ യോഗ്യമായ രീതിയിലാണ് ടണല്‍ നിര്‍മ്മിക്കുക.

Read Also : ചൈന ചെയ്തതെല്ലാം ശരി… അതിര്‍ത്തി തര്‍ക്കം ഉടലെടുത്തതിനു പിന്നില്‍ കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞത് …. ചൈനയ്ക്കും പാകിസ്ഥാനും അനുകൂല നിലപാടുമായി സിപിഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്

ശ്രീനഗര്‍, ദ്രാസ്, കാര്‍ഗില്‍, ലേ എന്നീ തന്ത്രപ്രധാന മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് സോജില ടണല്‍. ടണലിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ സ്ഫോടനമാണ് നിതിന്‍ ഗഡ്കരി നിര്‍വഹിച്ചത്. ലേയുടെയും ലഡാക്കിന്റെയും കശ്മീരിന്റെയും സാമ്പത്തിക രംഗത്തെ മാറ്റിമറിക്കാന്‍ സോജില ടണലിന് കഴിയുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് നിതിന്‍ ഗഡ്കരി പറഞ്ഞു. ഗന്ദെര്‍ബലിലെ ദേശീയ പാത 1-ലാണ് നിര്‍മ്മാണം നടക്കുന്നത്. ശ്രീനഗര്‍-കാര്‍ഗില്‍-ലേ എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രാ സമയം 3 മണിക്കൂറില്‍ നിന്നും 15 മിനിട്ടായി കുറയുമെന്നതും സോജില ടണലിന്റെ സവിശേഷതയാണ്.

സമുദ്രനിരപ്പില്‍ നിന്നും 11,578 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സോജി്ല പാസുമായി ബന്ധപ്പെടുത്തുന്ന ടണല്‍ തന്ത്രപ്രധാനമാണ്. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സോജില പാസില്‍ തടസമുണ്ടാകുമ്പോള്‍ ലഡാക്കിലേയ്ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇതിന് സോജില ടണലിന്റെ വരവോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. അപ്രോച്ച് റോഡ് (18.63 കി.മീ) ഉള്‍പ്പെടെ മൊത്തം 32.78 കിലോ മീറ്ററിലാണ് സോജില ടണല്‍ പദ്ധതി നടപ്പിലാക്കുന്നത്. ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലഡാക്കില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സൈനിക നടപടികളും സുഗമമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button