KeralaLatest News

നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തി : ജാഗ്രതാ നിർദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം: തലസ്ഥാന നഗരിയിലുള്‍പ്പെടെ സംസ്ഥാനത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും ഉയര്‍ത്തി. നിലവില്‍ 20 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. മാത്രമല്ല, ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം ഇന്ന് രാവിലെ നാല് ഷട്ടറുകള്‍ കൂടി പത്ത് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒക്ടോബര്‍ 9ന് രൂപംകൊണ്ട ശക്തമായ ന്യൂനമര്‍ദ്ദം 1000 കിലോമീറ്റര്‍ കരയ്ക്കു നടുവിലൂടെ സഞ്ചരിച്ച്‌ അറബിക്കടലിലെത്തി വീണ്ടും തീവ്രമായേക്കും.

read also: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ചു

ഇതിന് പുറമേ പുതിയൊരു ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ അടക്കം മവ തുടരാനാണ് സാധ്യത. തുലാവര്‍ഷവും കനക്കും. അതായത് മഴയില്‍ ഭീതി നിറയുന്ന ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഇപ്പോഴും അതിശക്തമായ മഴ കേരളത്തില്‍ ഉടനീളം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button