Latest NewsCinemaNews

നടൻ പ്രണവിനൊപ്പമുള്ള ഈ മനോഹരമായ ഗാനവും ആ ദൃശ്യങ്ങളുടെ ആത്മാവും നൽകിയതിന് എന്റെ നന്ദി; കുറിപ്പുമായി കല്യാണി പ്രിയദർശൻ

നൃത്തരംഗങ്ങള്‍ ഒരുക്കിയ ബൃന്ദ മാസ്റ്ററെയും പ്രസന്ന മാസ്റ്ററെയും അഭിനന്ദിച്ചിരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ച നടി കല്യാണി

വൻ ബഡ്ജറ്റിലെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പട്ടികയിലും സിനിമ ഇടംപിടിച്ചതോടെ ചിത്രത്തിനായുള്ള പ്രതീക്ഷയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മികച്ച ഡബ്ബിംഗ്, വിഎഫ്എസ്, നൃത്തസംവിധാനം എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

 

https://www.instagram.com/p/CGUtUmnMN9P/?utm_source=ig_web_copy_link

 

കൂടാതെ സിനിമയിലെ നൃത്തരംഗങ്ങള്‍ ഒരുക്കിയ ബൃന്ദ മാസ്റ്ററെയും പ്രസന്ന മാസ്റ്ററെയും അഭിനന്ദിച്ചിരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ച നടി കല്യാണി പ്രിയദര്‍ശന്‍. കല്യാണിയും പ്രണവും അഭിനയിച്ച ഗാനരംഗത്തിന്റെ സ്റ്റില്‍ പുറത്തു വിട്ടാണ് കല്യാണി ഇവര്‍ക്ക് അഭിനന്ദനങ്ങള്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button