KeralaLatest NewsNews

വൈറൽ മീം മാൻ അക്തറിന് ബീപാത്തൂന്റെ തല: ഇത്രയും സന്തോഷം തന്നൊരു മീം വേറെ ഉണ്ടായിട്ടില്ലെന്ന് കല്യാണി

2019ലെ ആസ്ട്രേലിയയുമായുള്ള മത്സരത്തിൽ പാകിസ്താൻ താരം ഡിഫ് അല് ക്യാച്ച് പാഴാക്കിയതിൽ പാക് ആരാധകനായ മുഹമ്മദ് സരിം അക്തർ എന്ന വ്യക്തി നിരാശനായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഹോംഗ് കോങ്ങ് മ്യൂസിയം ഓഫ് മീൻസിൽ പോലും ഫീച്ചർ ചെയ്യപ്പെട്ട ഈ മീം പല രാജ്യങ്ങളിലും വൈറലായി. ഈ മീമിൽ മലയാളി നടി കല്യാണി പ്രിയദറശനെ വെച്ചാൽ എങ്ങനെയിരിക്കും?

ഉണ്ണി രാജേന്ദ്രൻ എന്ന വ്യക്തി ഒരുക്കിയ മീമിൽ ആണ് കല്യാണിയുടെ ബീപാത്തുവിനെ പ്ലെയ്സ് ചെയ്തിരിക്കുന്നത്. സിനിമയിലെ ‘കല്യാണ തല്ല്’ രംഗത്തിലെ കല്യാണി പ്രിയദർശന്റെ മുഖഭാവം പശ്ചാത്തലമാക്കിയുള്ള മീമും അതിന് കല്യാണിയുടെ പ്രതികരണവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കല്യാണിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഉണ്ണിയുടെ മീം.

ഇതിന് പിന്നാലെ കല്യാണി മറുപടിയുമായി എത്തുകയും ചെയ്തു. ‘നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ വ്യക്തി ചെയ്ത മീം തന്നെയാണ് ഞങ്ങളുടെ സംവിധായകനും മുഹ്‌സിൻ പരാരിയും രംഗത്തിന് മുമ്പ് എനിക്ക് തന്ന റെഫറൻസ്. ഇത്രയും സന്തോഷം തന്ന മറ്റൊരു മീം ഉണ്ടായിട്ടില്ല’ കല്യാണി പറഞ്ഞു. ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ചെയ്ത തല്ലുമാല വൻ ഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button