COVID 19Latest NewsUAENewsGulf

യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ടു

അബുദാബി : യുഎഇയിൽ ഇന്നും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000കടന്നു. 1412പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 112,849ഉം, മരണസംഖ്യ 455ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also read : സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിയ്ക്കുമ്പോഴും കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതില്‍ യഥാര്‍ഥ കാരണം വ്യക്തമാക്കാതെ സര്‍ക്കാരിന്റെ ഒളിച്ചു കളി

കോവിഡ് മുക്തരായവരുടെ എണ്ണം വർദ്ധിച്ചു. 1,618 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 104,943 ആയി ഉയർന്നു. നിലവില്‍ 7,451 പേര്‍ ചികിത്സയിലുള്ളതെന്നും . 116,470 പരിശോധനകള്‍ കൂടി പുതുതായി നടത്തിയെന്നും അധികൃതർ അറിയിച്ചു ഇന്നലെ വ്യാഴാഴ്‍ച 1398 പേര്‍ക്ക് ആണ് കോവിഡ് ബാധിച്ചത്. രണ്ടു മരണം സംഭവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button