Latest NewsIndiaNews

മൊറോക്കോ അധോലോക നായകന്‍ ബന്നാന്‍ജെ രാജയുടെ അനുയായി വെടിയേറ്റു മരിച്ചു

ബംഗലൂരു: മൊറോക്കോ അധോലോക നായകന്‍ ബന്നാന്‍ജെ രാജയുടെ അനുയായി വെടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൊറോക്കോ അധോലോക നായകന്‍ ബന്നാന്‍ജെ രാജയുടെ അനുയായി മനീഷ് ഷെട്ടി (45) ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. എതിര്‍ ഗ്രൂപ്പില്‍ പെട്ടവരാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.

മനീഷ് ഷെട്ടിയുടെ എതിര്‍ ഗ്രൂപ്പായ റഷീദ് മലബാറി ഗാങ് ആയിരിക്കാം കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. കൊലപാതകം നടത്തിയ രീതി പരിശോധിക്കുമ്പോള്‍ അതാവാനാണ് സധ്യതയെന്ന് പോലീസ് സൂചിപ്പിക്കുന്നു. സിംഗിള്‍ ബാരല്‍ തോക്ക് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. മറ്റ് സംഘങ്ങള്‍ വടിവാള്‍ പോലെയുള്ള ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പോലീസ് പറയുന്നു.

മംഗലൂരു, ഉഡുപ്പി ജില്ലകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മനീഷ് ഷെട്ടി. മോഷണനം, കൊലപാതകം അടക്കം നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

ബംഗലൂരു ബ്രിഡ്ജ് റോഡിനു സമീപം ആര്‍എച്ച്പി റോഡിലാണ് മനീഷ് ഷെട്ടിയുടെ ഡ്യുവറ്റ് പബ് പ്രവര്‍ത്തിച്ചിരുന്നത്. ചിക്കമംഗലൂരുവിനെ കൊപ്പ സ്വദേശിയാണ് ഷെട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button