Latest NewsKeralaNattuvarthaNews

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അപകടം : മരണസംഖ്യ നാ​ലാ​യി

കോട്ടയം : കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മരണസംഖ്യ നാ​ലാ​യി. കോട്ടയം പുതുപ്പള്ളി തൃ​ക്കോ​ത​മം​ഗ​ലം കൊ​ച്ചാ​ലും​മൂ​ടി​നു സ​മീ​പമുണ്ടായ അപകടത്തിൽ പത്തു വ​യ​സു​കാ​ര​നാ​യ അ​മി​ത് ആ​ണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജ​ല​ജ​യു​ടെ മ​ക​നാ​ണ് അ​മി​ത്. ജ​ല​ജ​യു​ടെ സ​ഹോ​ദ​രി ജ​യ​ന്തി​യു​ടെ മ​ക​ൻ അ​തു​ൽ (11) ഗുരുതരമായി പരിക്കേറ്റു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.

Also read : സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.40 നു ​പു​തു​പ്പ​ള്ളി -ഞാ​ലി​യാ​കു​ഴി റോ​ഡി​ൽ കൊ​ച്ചാ​ലും​മൂ​ട് വ​ട​ക്കേ​ക്ക​ര സ്കൂ​ളി​നു മു​ന്നി​ലാ​യി​രു​ന്നു സംഭവം. ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്ന് ഏ​റ്റു​മാ​നൂ​രി​ലേ​ക്കു​പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ എ​തി​രെ വ​ന്ന മാ​രു​തി 800 ആ​ൾ​ട്ടോ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മു​രി​ക്കും​വ​യ​ൽ പ്ലാ​ക്കി​പ്പ​ടി കു​ന്ന​പ്പ​ള്ളി​യി​ൽ കു​ഞ്ഞു​മോ​ന്‍റെ മ​ക​ൻ കെ.​കെ. ജി​ൻ​സ് (33), പി​തൃ​സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് കു​ന്ന​ന്താ​നം സ്വ​ദേ​ശി മു​ര​ളി (70), മു​ര​ളി​യു​ടെ മ​ക​ൾ ചാ​ന്നാ​നി​ക്കാ​ട് മൈ​ലും​മൂ​ട്ടി​ൽ കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ ജ​ല​ജ (40) എ​ന്നി​വ​രാ​ണു ഇന്നലെ മ​രി​ച്ച​ത്. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മു​ൻ സീ​റ്റി​ലി​രു​ന്ന ര​ണ്ടു പേ​രെ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണു പു​റ​ത്തെ​ടു​ത്ത​ത്. പ​രു​ത്തും​പാ​റ പി​ആ​ർ​ഡി​എ​സ് ശ്മ​ശാ​ന​ത്തി​ൽ ബ​ന്ധു​വി​ന്‍റെ സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മു​ര​ളി​യെ ക​വി​യൂ​രി​ലു​ള്ള വീ​ട്ടി​ൽ എ​ത്തി​ക്കാ​ൻ പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button