Latest NewsNewsSaudi ArabiaGulf

സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

ജിദ്ദ : വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. സൗദിയിലെ ജിദ്ദയിൽ തെക്ക് സനാബിൽ പാലത്തിന് മുമ്പ് തീരദേശ റോഡിലായിരുന്നു അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയാണ് കാറിടിച്ച അപകടമുണ്ടായതെന്ന് ജിദ്ദ റെഡ്ക്രസൻറ് വക്താവ് അബ്ദുല്ല അഹമ്മദ് അബൂസൈദ് വ്യക്തമാക്കി.

Also read : വാഹനാപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്കേറ്റു, 10പേരുടെ നില ഗുരുതരം

വിവരമറിഞ്ഞ ഉടനെ നാല് യൂനിറ്റ് ആംബുലൻസ് സംഘം സ്ഥലത്തെത്തി. രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. സിവിൽ ഡിഫൻസ്, ട്രാഫിക് വിഭാഗവും സംഭവസ്ഥലത്ത് എത്തിയിരുന്നുവെന്നും വക്താവ് വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button