Latest NewsInternational

നേപ്പാളിന്റെ പ്രദേശങ്ങളിൽ കയ്യേറ്റത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന: കടുത്ത പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ

സ്വന്തം രാജ്യത്ത് ഇത്രയും വലിയ കടന്നുകയറ്റം നടക്കുമ്പോഴും പ്രധാനമന്ത്രി നിശബ്ദനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ന്യൂഡല്‍ഹി: നേപ്പാളില്‍ അനധികൃത കയ്യേറ്റത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന അനധികൃതമായി ഗ്രാമങ്ങള്‍ നിര്‍മ്മിച്ചത്. സ്വന്തം രാജ്യത്ത് ഇത്രയും വലിയ കടന്നുകയറ്റം നടക്കുമ്പോഴും പ്രധാനമന്ത്രി നിശബ്ദനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ‘ഹംല ജില്ലയിലേക്ക് ഭക്ഷണം വിതരണം നടത്തുന്ന ട്രക്കുകള്‍ക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തി.

ചൈനയുടെ സാന്നിദ്ധ്യം മൂലം തന്റെ ജന്മനാടായ ഹംലയിലെ ജനങ്ങള്‍ വളരെയധികം ദുരിതങ്ങള്‍ അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണെന്ന്’ കര്‍ണാലി പ്രവിശ്യയിലെ പ്രതിപക്ഷ നേതാവായ ജീവന്‍ ബഹാദൂര്‍ ഷാഹി പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി പറഞ്ഞു. അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തങ്ങളുടെ പ്രദേശത്താണെന്ന് ചൈന അവകാശപ്പെട്ടു.

read also: പകര്‍ച്ചവ്യാധികള്‍ കുറഞ്ഞു; ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം പത്ത് വര്‍ഷം വര്‍ദ്ധിച്ചു : കൂടുതൽ ആയുർ ദൈർഘ്യം ഉള്ളവർ കേരളത്തിൽ

പുതിയതായി നിര്‍മ്മിക്കുന്ന ഗ്രാമം ടിബറ്റ് സ്വയംഭരണ പ്രദേശത്താണെന്നും, നേപ്പാളിന്റെ ഭൂമി കയ്യേറിയിട്ടില്ലെനന്നും ചൈനയുടെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ യുവജന സംഘടനകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button