Latest NewsInternational

ചൈനയുടെ പാദസേവ നടത്തുന്ന ഇമ്രാന് എട്ടിന്റെ പണി നൽകി ചൈന, പാകിസ്താന്റെ തന്ത്രപ്രധാനമായ രണ്ടു ദ്വീപുകള്‍ ചൈന കീഴടക്കി

ചൈന സ്വന്തം സുഹൃത്താണെന്ന് പറയുന്നതില്‍ ലജ്ജിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ചൈന നേപ്പാള്‍ പിടിച്ചടുക്കുകയാണ്.

കറാച്ചി: ചൈനയെ വിശ്വസിച്ച രാജ്യങ്ങൾക്കു കനത്ത തിരിച്ചടി. നേപ്പാളിന്റെ ഭൂമി അനധികൃതമായി കയ്യടക്കിയതിനു പിന്നാലെ ഇന്ത്യയെ ചുറ്റിപറ്റിയുള്ള പാകിസ്ഥാന്‍റെ രണ്ട് ദ്വീപുകള്‍ കൂടി ചൈന സ്വന്തമാക്കി. ബുണ്ടല്‍, ബുഡോ ദ്വീപുകളാണ് പാകിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയത്. തന്ത്രപരമായ വീക്ഷണകോണില്‍ നിന്ന് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഈ രണ്ട് ദ്വീപുകളും ചൈനയ്ക്ക് കൈമാറുന്നതിനായുള്ള ഉഭയകക്ഷി കരാറില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വി ഒപ്പുവെച്ചു.

തെക്കന്‍ കറാച്ചിയില്‍ സ്ഥിതി ചെയ്യുന്ന സിന്ധ് പ്രവിശ്യയുടെ നീണ്ട തീരത്ത് ചിതറിക്കിടക്കുന്ന ദ്വീപുകളാണ് ഇവ രണ്ടും. ഈ സാഹചര്യം ദക്ഷിണേഷ്യയ്ക്കും പാകിസ്ഥാനിനും അപകടമാണെന്ന് നയതന്ത്രവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇമ്രാന്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഇത് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ദ്വീപ് കൈമാറ്റമെന്നാണ് പാക്സ്ഥാന്‍റെ വാദം. തെക്കന്‍ കറാച്ചിയിലെ രണ്ട് ദ്വീപുകളാണ് കൈമാറ്റം ഇമ്രാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു. നിരവധി സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ചൈന സ്വന്തം സുഹൃത്താണെന്ന് പറയുന്നതില്‍ ലജ്ജിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ചൈന നേപ്പാള്‍ പിടിച്ചടുക്കുകയാണ്.

സാമ്പത്തിക ഇടനാഴിയുടെ പേരില്‍, വികസന സ്വപ്നം കാണിക്കുന്ന ചൈനയുടെ ആത്മാര്‍ത്ഥത അയല്‍രാജ്യമായ പാകിസ്ഥാനിലെ പ്രതിപക്ഷ നേതാക്കള്‍ക്കും മനസ്സിലായി തുടങ്ങി. രണ്ട് ദ്വീപുകളും വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. സിന്ധ് പ്രവിശ്യയുടെ തീരപ്രദേശത്തേക്ക് ഈ ദ്വീപുകള്‍ വ്യാപിച്ചുകിടക്കുന്നു. പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വിയാണ് പാകിസ്ഥാന്‍ ദ്വീപ് വികസന അതോറിറ്റിയ്ക്ക് വേണ്ടി ബില്ലില്‍ ഒപ്പിട്ടത്.

ബില്‍ പാസായ ഉടന്‍ തന്നെ സിന്ധിലും ബലൂചിസ്ഥാനിലും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ നടന്നു.ഇത് നിയമവിരുദ്ധമായ അധിനിവേശമാണെന്ന് സിന്ധ് പ്രവിശ്യയിലെ ഭരണകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് ഭൂമി വില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ജിയോ സിന്ധി തിങ്കേഴ്സ് ഫോറം പറഞ്ഞു. പാകിസ്ഥാന്‍ ജനങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വ്യാപകമായ എതിര്‍പ്പുണ്ട് ,

read also: നേപ്പാളിന്റെ പ്രദേശങ്ങളിൽ കയ്യേറ്റത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന: കടുത്ത പ്രതിഷേധവുമായി ജനങ്ങൾ തെരുവിൽ

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയില്‍ പാകിസ്ഥാന്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും പിന്തുണ ഉണ്ടായിരുന്നിട്ടും ഗുലാം കശ്മീരിലെയും ബലൂചിസ്ഥാനിലെയും ജനങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വ്യാപകമായ എതിര്‍പ്പാണ് ഉയരുന്നത്. ഇത് ചൈന നേരിട്ട് കൈവശപ്പെടുത്തിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്.

പാകിസ്ഥാന്‍റെ മണ്ണ് പിടിച്ചെടുക്കാനാണ് ഇത്തരത്തിലൊരു ബില്ല് ചൈന കൊണ്ടുവന്നതെന്നും ഇതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button