COVID 19KeralaLatest News

യുഎഇയില്‍ ആശങ്ക, ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് : ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

അബുദാബി : യുഎഇയില്‍ ആശങ്ക ഒഴിയുന്നില്ല. ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1,538 പേര്‍ക്കാണ് ശനിയാഴ്ച്ച പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. നാല് പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 114,387ഉം, മരണസംഖ്യ 459ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also read : മദ്യവുമായി നാല്​ ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ

1,411 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 106,354 ആയി ഉയർന്നു. നിലവിൽ 7,574 പേര്‍ ചികിത്സയിലാണ്. 130,567 പരിശോധനകള്‍ കൂടി പുതുതായി നടത്തിയതോടെ ഇതുവരെ 11.44 ദശലക്ഷത്തിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button