Latest NewsNewsEntertainment

ട്രോളൻമാരുടെ ഇഷ്ട താരം നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി പ്രയാഗ മാർട്ടിൻ തെലുങ്കിലേക്ക്

ഐഎഎസ് ഓഫീസറുടെ വേഷത്തില്‍ ആകും പ്രയാഗ ചിത്രത്തിലെത്തുക

അടുത്തതായി തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി പ്രയാഗ മാര്‍ട്ടിന്‍. നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിലാണ് പ്രയാഗ നായികയാവുന്നത്. ഐഎഎസ് ഓഫീസറുടെ വേഷത്തില്‍ ആകും പ്രയാഗ ചിത്രത്തിലെത്തുക.

 

മുതിർന്ന നടൻ ബാലകൃഷ്ണ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അഘോരയുടെ വേഷത്തിലും ബാലകൃഷ്ണ അഭിനയിക്കും എന്നും അഭ്യൂഹങ്ങളുണ്ട്. അഞ്ജലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. മിര്‍യാല രവീന്ദര്‍ റെഡ്ഡിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റൂളര്‍, എന്‍ടിആര്‍ സിനിമകളുടെ പരാജയത്തിന് ശേഷം ബാലകൃഷ്ണയുടെ പുതിയ സിനിമയാണിത്.

തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുടെ നൂറ്റിയാറാമത്തെ ചിത്രം കൂടിയാണിത്. ‘എന്‍ബികെ 106’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

shortlink

Post Your Comments


Back to top button