CinemaLatest NewsNews

സൂപ്പർ താരം പൃഥിയുടെ പിറന്നാൾ; സർപ്രൈസൊരുക്കി സുപ്രിയ‌

സിനിമാലോകം ഒന്നടങ്കം താരത്തിന് ആശംകളുമായി രംഗത്തെത്തി

മലയാളികളുടെ പ്രിയതാരം പൃഥിക്ക് ഇന്ന് ജൻമദിനം; പൃഥ്വിരാജ് ഇന്ന് മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസാപ്രവാഹമാണ്.

 

സിനിമാലോകം ഒന്നടങ്കം താരത്തിന് ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ പിറന്നാള്‍ കേക്കിലും സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണ് ഭാര്യ സുപ്രിയ. ഈ കേക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരം​ഗമായി മാറുകയാണ്.

നടൻ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ ആടുജീവിതത്തിന്റെ തീമിലാണ് കേക്ക് ഒരുക്കിയിരിക്കുന്നത്. പിസ്ത നിറത്തിലുള്ള കേക്കില്‍ ആടിന്റെ തലയും മുകളിലായി ഹാപ്പി ബര്‍ത്ത് ഡേ ഡാഡാ എന്ന് എഴുതിയിട്ടുമുണ്ട്. കേക്കിന്റെ ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button