Latest NewsNewsIndia

ഇന്ത്യയില്‍ ഭീകരസംഘടനകളുടെ പ്രവര്‍ത്തനം ചില മതപഠന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് റിപ്പോര്‍ട്ട്… പലരും ജിഹാദി യുദ്ധത്തില്‍ വിശ്വസിയ്ക്കുന്നവര്‍ : റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതീവ ജാഗ്രതയില്‍ സൈന്യവും പൊലീസും

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഭീകരസംഘടനകളുടെ പ്രവര്‍ത്തനം ചില മതപഠന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് റിപ്പോര്‍ട്ട്. പലരും ജിഹാദി യുദ്ധത്തില്‍ വിശ്വസിക്കുന്നവരാണെന്നും കണ്ടെത്തി. ഇതോടെ രാജ്യത്തെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതീവ ജാഗ്രതയിലാണ് സൈന്യവും പൊലീസും. ഷോപ്പിയാനിലെയും പുല്‍വാമയിലെയും മത പഠന കേന്ദ്രങ്ങള്‍ വഴി കുട്ടികളെ ഭീകര സംഘങ്ങളിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ തേടിപിടിച്ചാണ് ഭീകര സംഘങ്ങളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇതിനായി മതപഠന കേന്ദ്രങ്ങളില്‍ പ്രത്യേക വിഭാഗങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

Read Also : പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് രാഹുല്‍ ഈശ്വര്‍, ‘ഹിന്ദു പ്രത്യുല്‍പാദന നിരക്ക് കുറയുന്നു’

കശ്മീരിലെ നിരോധിത ഗ്രൂപ്പായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഷോപ്പിയാന്‍ ആസ്ഥാനമായുള്ള മദ്രസകളാണ് മതവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കുട്ടികളെ ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ മദ്രസകള്‍ വഴി ഭീകര സംഘത്തില്‍ എത്തിയവരാണ് പുല്‍ വാമ അടക്കമുള്ള ആക്രമണങ്ങളില്‍ പങ്കെടുത്തത് .

ഷോപ്പിയാനിലെയും പുല്‍വാമയിലെയും പല മദ്രസകളും , ജിഹാദി യുദ്ധത്തില്‍ വിശ്വസിക്കുകയും ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവയാണ് .ഇത്തരം കേന്ദ്രങ്ങളില്‍ മതപഠനത്തിനൊപ്പം ,പ്രത്യേക പ്രത്യയ ശാസ്ത്രങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും ,ഇത്തരം മദ്രസകളെ ഒരു താവളമാക്കി മാറ്റുകയാണ് ഭീകരരെന്നും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button