Latest NewsNews

തിന്മയുടെ മേല്‍ ഒരിക്കല്‍ കൂടി നന്മയ്ക്ക് വിജയം വരിക്കാന്‍ സാധിക്കട്ടെ; നവരാത്രി ആശംസകള്‍ നേര്‍ന്ന് ജോ ബൈഡനും കമലാഹാരിസും

വാഷിങ്ടണ്‍: അമേരിക്കയിലെ ഹിന്ദുസമൂഹത്തിന് നവരാത്രി ആശംസകള്‍ നേര്‍ന്ന്‌ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാഹാരിസും. തിന്മയുടെ മേല്‍ ഒരിക്കല്‍ കൂടി നന്മയ്ക്ക് വിജയം വരിക്കാന്‍ സാധിക്കട്ടെയെന്ന് ബൈഡനും നവരാത്രിയുടെ ആഘോഷവേള സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാനുള്ള പ്രേരണയാവട്ടെയെന്ന് കമലാ ഹാരിസും പറഞ്ഞു.

Read also: എറണാകുളത്ത് കോവിഡ് ഭേദമായ ശേഷം മടങ്ങിയെത്തിയ പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി

യുഎസിലും ലോകത്തിലെ മറ്റെല്ലാ ഭാഗത്തും നവരാത്രി ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും തന്റെയും ഭാര്യ ജില്ലിന്റെയും ആശംസ ബൈഡന്‍ ട്വീറ്റിലൂടെ അറിയിച്ചു. തിന്മയുടെ മേല്‍ വീണ്ടും നന്മ വിജയിക്കട്ടെയെന്നും എല്ലാവര്‍ക്കും പുതിയ തുടക്കവും അവസരങ്ങളും ലഭിക്കട്ടെയെന്നും ജോ ബൈഡന്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

നവരാത്രിയുടെ ആഘോഷവേള നമ്മുടെ സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാനുള്ള പ്രേരണയാവട്ടെയെന്നും അതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട അമേരിക്ക പടുത്തുയര്‍ത്താന്‍ സാധിക്കട്ടെയെന്നും കമലാ ഹാരിസ് ട്വീറ്റ് ചെയ്തു. അമേരിക്കയിലെ ഹിന്ദുക്കളായ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും തന്റെയും ഭര്‍ത്താവ് ഡഗ്ലസ് എംഹോഫിന്റെയും ആശംസയും കമലാ ഹാരിസ് അറിയിച്ചു.

shortlink

Post Your Comments


Back to top button