KeralaLatest NewsNews

80 വര്‍ഷത്തെ ന്യൂസിലാന്‍ഡ് ഇലക്ഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് നേടലെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജയം ; നെല്‍സണ്‍ ജോസഫ്

തിരുവനന്തപുരം : ന്യൂസിലാന്‍ഡ് തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രധാനമന്ത്രിയായി വിജയിച്ച ജസീന്‍ഡ ആര്‍ഡറിനെ അഭിനന്ദിച്ച് മാതൃഭൂമി കോളം എഴുത്തുകാരനായ ഡോ.നെല്‍സണ്‍ ജോസഫ്. ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെയാണ് ജസീന്‍ഡയുടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ എടുത്ത മുന്‍ കരുതല്‍ തന്നെയാണ് ജനങ്ങള്‍ വീണ്ടും ജസീന്‍ഡയെ അധികാരത്തില്‍ കൊണ്ടുവന്നത്.

ന്യൂസിലാന്‍ഡുകാരെ കാത്തതിന് ജസിന്‍ഡ ആര്‍ഡന് ന്യൂസിലാന്‍ഡുകാര്‍ തന്നെ സമ്മാനം നല്‍കി എന്നാണ് നെല്‍സണ്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ന്യൂസിലാന്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജസിന്‍ഡയുടെ ലേബര്‍ പാര്‍ട്ടി 49% വോട്ടുകള്‍ എന്ന ചരിത്ര നേട്ടം കുറിച്ചാണ് വിജയിച്ചത്. 80 വര്‍ഷത്തെ ന്യൂസിലാന്‍ഡ് ഇലക്ഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് നേടലെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജയം. അവരുടെ ചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് ഒരു പാര്‍ട്ടി ഭരിക്കുന്ന സാഹചര്യം. ലേബര്‍ പാര്‍ട്ടിയുടെ യുവാക്കളായ സ്ഥാനാര്‍ഥികള്‍ പലരും തോല്പിച്ചത് വലിയ ദേശീയനേതാക്കളെയാണ്. കൈകൊട്ടിക്കളികളും പൂ വിതറലുമല്ല കാര്യം എന്ന് മനസിലാവുന്ന ചെറിയൊരു ജനസമൂഹമെങ്കിലുമുണ്ടെന്നതൊരു പ്രതീക്ഷയാണ് – നെല്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഇത് ഇന്നെഴുതിയില്ലെങ്കില്‍ പിന്നെ എന്നെഴുതാനാണ്
ന്യൂസിലാന്‍ഡുകാരെ കാത്തതിന് ജസിന്‍ഡ ആര്‍ഡന് ന്യൂസിലാന്‍ഡുകാര്‍ തന്നെ സമ്മാനം നല്‍കി
ദ്വീപരാഷ്ട്രത്തിന്റെ ആനുകൂല്യങ്ങള്‍ എല്ലാമുണ്ടെങ്കിലും, ജനസംഖ്യ കുറവായിരുന്നെങ്കിലും ശാസ്ത്രീയമായ രീതിയില്‍ ന്യൂസിലാന്‍ഡ് കൊവിഡ് നിയന്ത്രിച്ചതെങ്ങനെയാണെന്ന് മുന്‍പ് പല തവണ എഴുതിയത് ആവര്‍ത്തിക്കുന്നില്ല.
ന്യൂസിലാന്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജസിന്‍ഡയുടെ ലേബര്‍ പാര്‍ട്ടി 49% വോട്ടുകള്‍ എന്ന ചരിത്ര നേട്ടം കുറിച്ചാണ് വിജയിച്ചത്.
80 വര്‍ഷത്തെ ന്യൂസിലാന്‍ഡ് ഇലക്ഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് നേടലെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജയം..
അവരുടെ ചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് ഒരു പാര്‍ട്ടി ഭരിക്കുന്ന സാഹചര്യം..
ലേബര്‍ പാര്‍ട്ടിയുടെ യുവാക്കളായ സ്ഥാനാര്‍ഥികള്‍ പലരും തോല്പിച്ചത് വലിയ ദേശീയനേതാക്കളെയാണ്.
കൈകൊട്ടിക്കളികളും പൂ വിതറലുമല്ല കാര്യം എന്ന് മനസിലാവുന്ന ചെറിയൊരു ജനസമൂഹമെങ്കിലുമുണ്ടെന്നതൊരു പ്രതീക്ഷയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button