KeralaLatest NewsNews

രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് സാറെ പെട്ടിതൂക്കികളുടെ മെയിന്‍ ; സ്വന്തം മണ്ഡലത്തിലേക്ക് വരുന്ന രാഹുല്‍ ഗാന്ധിക്കായി സ്വീകരണമൊരുക്കുന്നതിനെതിരെ അഡ്വ.ശ്രീജിത്ത് പെരുമന

തിരുവനന്തപുരം : ഏഴുമാസത്തിന് ശേഷം സ്വന്തം മണ്ഡലമായ വയനാട് സന്ദര്‍ശിക്കാന്‍ എത്തുന്ന രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി വന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് സാറെ പെട്ടിതൂക്കികളുടെ മെയിന്‍. സാമൂഹിക അകലം പാലിച്ച് റോഡ് ഷോ അറേഞ്ച് ചെയ്യാതിരുന്നാല്‍ ഭാഗ്യമെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം സ്വന്തം മണ്ഡലത്തിലേക്ക് ഒരു പാര്‍ലമെന്റ് അംഗം വരുന്നതിന്റെ ആഘോഷവും, ചടങ്ങുകളുമാണ്. കോവിഡ് കാലത്തെ ഈ പ്രൊമോഷന്‍ വര്‍ക്ക് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടോ, നിര്‍ദേശം നല്‍കിയിട്ടോ നടത്തുന്നതാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രീജിത്ത് തന്റെ കുറിപ്പില്‍ പറയുന്നു.

മൂന്ന് ദിവസത്തെ സന്ദര്‍ശന പരിപാടികള്‍ക്കായാണ് രാഹുല്‍ എത്തിയത്. 11.30 യോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചേര്‍ന്നാണ് സ്വീകരിച്ചത്. അദ്ദേഹത്തിനായി വന്‍ സ്വീകരണ ചടങ്ങുകളാണ് കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്.

അഡ്വ.ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

സ്വന്തം മണ്ഡലത്തിലേക്ക് ഒരു പാര്‍ലമെന്റ് അംഗം വരുന്നതിന്റെ ആഘോഷവും, ചടങ്ങുകളുമാണ്.
കോവിഡ് കാലത്തെ ഈ പ്രൊമോഷന്‍ വര്‍ക്ക് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടോ, നിര്‍ദേശം നല്‍കിയിട്ടോ നടത്തുന്നതാണ്
എന്ന് വിശ്വസിക്കുന്നില്ല.
രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് സാറെ പെട്ടിതൂക്കികളുടെ മെയിന്‍…
സാമൂഹിക അകലം പാലിച്ച് റോഡ് ഷോ അറേഞ്ച് ചെയ്യാതിരുന്നാല്‍ ഫാഗ്യം.
#കൊറോണക്കാലത്തെ ചില അശ്ലീല കാഴ്ചകള്‍ !..
അഡ്വ പെരുമന

https://www.facebook.com/advperumana/posts/1564794273718504

shortlink

Related Articles

Post Your Comments

Related Articles


Back to top button