Latest NewsNewsIndia

ബല്ലിയ സംഭവത്തില്‍ നിന്ന് വിട്ടുനില്‍ക്കു : പ്രധാന പ്രതികളെ പിന്തുണച്ച പാര്‍ട്ടി എംഎല്‍എയ്ക്ക് മുന്നറിയിപ്പ് നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ

ദില്ലി : ബല്ലിയയില്‍ വെടിവയ്പ്പ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് നല്‍കിയ വിവാദ പ്രസ്താവനയില്‍ അസ്വസ്ഥനായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ഉന്നത നേതൃത്വം പാര്‍ട്ടി നേതാവിനെതിരെ ആഞ്ഞടിച്ചു. ഇക്കാര്യത്തില്‍ നിന്ന് സ്വയം അകലം പാലിക്കാന്‍ ഉന്നത നേതൃത്വം നേതാവിനോട് ആവശ്യപ്പെട്ടു.

ബല്ലിയ സംഭവത്തില്‍ ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ് തലവന്‍ സ്വതന്ത്ര ദേവ് സിങ്ങിനെ വിളിക്കുകയും എംഎല്‍എ സുരേന്ദ്ര സിംഗിനെതിരെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ബല്ലിയ വെടിവയ്പില്‍ നിന്ന് സ്വയം മാറിനില്‍ക്കാന്‍ എംഎല്‍എയോട് നിര്‍ദ്ദേശിക്കാന്‍ ബിജെപി മേധാവി സ്വതന്ത്ര ദേവ് സിങ്ങിനോട് ആവശ്യപ്പെട്ടു.

ദുര്‍ജാന്‍പൂര്‍ ഗ്രാമത്തില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന പഞ്ചായത്ത് യോഗത്തിനിടെ സഹായിയായ ധീരേന്ദ്ര പ്രതാപ് സിംഗ് 46 കാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ ആണ് ബിജെപി എംഎല്‍എയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഒക്ടോബര്‍ 15 നാണ് സംഭവം നടന്നത്

സംഭവത്തിന്റെ യഥാര്‍ത്ഥ വിവരണം മാധ്യമങ്ങള്‍ പുറത്തു വിടുന്നില്ലെന്ന് പ്രതി ധീരേന്ദ്ര സിങ്ങിനെ പരസ്യമായി പിന്തുണച്ച് വാദിച്ച സിംഗ് അവകാശപ്പെട്ടിരുന്നു. ആത്മരക്ഷയ്ക്കായി ധീരേന്ദ്ര വെടിയുതിര്‍ത്തതായി ബല്ലിയ ജില്ലയിലെ ബെയ്രിയ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എ പറഞ്ഞിരുന്നു.

ഏകപക്ഷീയമായ നടപടി സ്വീകരിക്കരുതെന്ന് ബല്ലിയ ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ”പ്രതികളെ ന്യായീകരിച്ച് സുരേന്ദ്ര സിംഗ് പറഞ്ഞു. ഒക്ടോബര്‍ 15 ന് നടന്ന സംഭവത്തില്‍ പരിക്കേറ്റ ധീരേന്ദ്ര സിങ്ങിന്റെ വനിതാ ബന്ധുക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സുരേന്ദ്ര സിംഗ് ബല്ലിയയിലെ രേവതി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button