KeralaLatest NewsNews

ഡ്രൈവർക്ക് കോവിഡ്: ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍

കോട്ടയം: ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ക്വാറന്റീനില്‍. ഇതോടെ ഇന്ന് കോട്ടയത്ത് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം ഉള്‍പ്പടെയുള്ള പൊതുപരിപാടികള്‍ ഉപേക്ഷിച്ചു. ഇന്നലെ പുതുപ്പള്ളിയിലടക്കം വിവിധ പരിപാടികളില്‍ ഉമ്മന്‍ ചാണ്ടി സജീവമായി പങ്കെടുത്തിരുന്നു.

Read also: ശിവശങ്കറിന്റെ തലച്ചോറും ഹൃ‌ദയവുമെല്ലാം പിണറായിയാണ്: മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും താത്പര്യങ്ങളാണ് ശിവശങ്കര്‍ സംരക്ഷിച്ചതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മന്‍ചാണ്ടി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെയാണ് ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി നിരീക്ഷണത്തില്‍ പോയത്. .കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫുമായി ഇന്ന് കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്താനും ഉമ്മന്‍ചാണ്ടി നേരത്തെ തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button