CinemaMollywoodLatest NewsKeralaNewsEntertainment

അദ്ദേഹത്തിന് പകരം എന്റെ ഭര്‍ത്താവായി മറ്റൊരാളാണ് വന്നിരുന്നതെങ്കില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെ ആകില്ലായിരുന്നു

ഇന്നെനിക്ക് അഭിനയലോകത്ത് എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടെങ്കില്‍ അതിന്റെ പിന്നില്‍ എന്റെ ഭര്‍ത്താവിന്റെ പിന്തുണ ഉള്ളത്കൊണ്ട് മാത്രം

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് സോനാ നായര്‍. വിവാഹത്തിന് മുന്‍പ് തന്നെ സിനിമയില്‍ എത്തിയെങ്കിലും മറ്റ് നടികളെ പോലെ വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിൽക്കാത്ത സോനാ തന്റെ ഈ ജീവിതത്തിനു പിന്നിൽ ഭർത്താവാണ് എന്ന് തുറന്നു പറയുന്നു.

സോനയുടെ വാക്കുകള്‍ ഇങ്ങനെ..” ആളുകള്‍ എന്നെ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു. കാരണം വിവാഹത്തിന് ശേഷം ആണ് എനിക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചത്. എനിക്ക് വേണ്ട എല്ലാ പിന്തുണയും നല്‍കിയത് എന്റെ വീട്ടുകാരണ്. ഒരുപക്ഷെ അദ്ദേഹത്തിന് പകരം എന്റെ ഭര്‍ത്താവായി മറ്റൊരാളാണ് വന്നിരുന്നതെങ്കില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെ ആകില്ലായിരുന്നു.

read  also:  ഞാനന്ന് ചെയ്തത് തെറ്റായിപ്പോയെന്ന കുറ്റബോധം എനിക്ക് നല്ലതുപോലെയുണ്ട്; കുറ്റബോധത്തോടെ സിദ്ധിഖിന്റെ തുറന്നു പറച്ചിൽ

ഒരുപക്ഷെ മറ്റേതെങ്കിലും ജോലിക്ക് പോയോ അല്ലെങ്കില്‍ സാദാ ഒരു വീട്ടമ്മയായോ ഞാന്‍ കാലം കഴിച്ചേനെ. ഇന്നെനിക്ക് അഭിനയലോകത്ത് എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടെങ്കില്‍ അതിന്റെ പിന്നില്‍ എന്റെ ഭര്‍ത്താവിന്റെ പിന്തുണ ഉള്ളത്കൊണ്ട് മാത്രം ആണ്. എന്റെ പ്രേക്ഷകരിലധികവും സ്ത്രീകളാണ്. സീരിയലുകള്‍ ചെയ്യുന്നതുകൊണ്ടാണ് എനിക്ക് സ്ത്രീ പ്രേക്ഷകരെ ലഭിച്ചത്. നമ്മള്‍ പുറത്തൊക്കെ പോകുമ്ബോള്‍ നമ്മളെ കണ്ടിട്ട് അവര്‍ ഓടി വരുകയും സെല്‍ഫി എടുക്കുകയും ഒക്കെ ചെയ്യാറുണ്ട്. അപ്പോള്‍ നമുക്കും ലഭിക്കുക വലിയ സന്തോഷം ആയിരിക്കും..” സോനാ ഒരു അഭിമുഖത്തിൽ പങ്കുവച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button