MollywoodLatest NewsNewsEntertainment

ദൃശ്യങ്ങള്‍ നീക്കം ചെയ്തിട്ടില്ല, പൊലീസിന്റെ വാദങ്ങള്‍ തെറ്റ്’; അശ്‌ളീല സൈറ്റിൽ ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ നടി സോന എബ്രഹാം

ദൃശ്യങ്ങള്‍ നീക്കം ചെയ്തതായി പൊലീസിന് രേഖാമൂലം എഴുതി നല്‍കുകയോ മൊഴി നല്‍കുകയോ ചെയ്തിട്ടില്ല

 ഫോർ സെയിൽ എന്ന ചിത്രത്തിൽ പതിനാലാം വയസില്‍ അഭിനയിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് തുറന്നു പറഞ്ഞ് നിയമ വിദ്യാര്‍ത്ഥിനിയും നടിയുമായ സോന എം. എബ്രഹാം രംഗത്തെത്തിയത് വലിയ ചർച്ച ആകുകയാണ്. എന്നാൽ 2014-ല്‍ തന്നെ ദൃശ്യങ്ങള്‍ നീക്കം ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ഈ വാദത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സോന.

എന്നാല്‍ ഇത് വാസ്തവമല്ല. ദൃശ്യങ്ങള്‍ നീക്കം ചെയ്തതായി പൊലീസിന് രേഖാമൂലം എഴുതി നല്‍കുകയോ മൊഴി നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സോന മാതൃഭൂമിയോട് പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ അന്നത്തെ എഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ എന്തോ മുന്‍വിധിയോടെയാണ് പൊലീസ് പെരുമാറിയത്.

തുടര്‍ന്ന് രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി. ആ പരാതി പിന്നീട് സൈബര്‍ സെല്ലിന് കൈമാറി. എന്നാല്‍ സിനിമയുടെ സംവിധായകന്‍, നിര്‍മ്മാതാവ്, എഡിറ്റര്‍ എന്നിവര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ തയ്യാറാക്കിയതെന്ന് സോന പറയുന്നു.

read also:മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം? മോശം കമന്റിന് അമല പോളിന്റെ മറുപടി

ഈ രംഗങ്ങള്‍ സൈറ്റുകളിലോ യൂട്യൂബിലോ കാണാനില്ലെന്നായിരുന്നു അന്ന് പൊലീസുകാരുടെ പ്രതികരണം. പക്ഷേ, അപ്പോഴും സിനിമയിലെ രംഗങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോകള്‍ അപ്‌ലോഡ് ചെയ്തത് പാകിസ്ഥാനിലെ ഐപി അഡ്രസില്‍ നിന്നാണെന്ന് മാത്രം പൊലീസുകാര്‍ പറഞ്ഞിരുന്നു. പിന്നീട് കേസില്‍ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും അതിനാലാണ് രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നും സോന പറയുന്നു . ഫെയ്‌സ്ബുക്ക് ലൈവ് ശ്രദ്ധയില്‍ പെട്ട പൊലീസ് ഹൈടെക് സെല്ലില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നതായും രേഖകള്‍ ആവശ്യപ്പെട്ടതായും സോന കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button