COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി : 14 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), അരുവിക്കര (7, 8), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (സബ് വാര്‍ഡ് 1), കുട്ടമ്പുഴ (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ (സബ് വാര്‍ഡ് 13), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 1) എന്നി പ്രദേശങ്ങളാണ് പുതിയ ഹോട്സ്പോട്ടുകൾ. .14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 628ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Also read : ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്ക്കണം… വൈറസ് ഭീഷണി അവസാനിച്ചിട്ടില്ല… രാജ്യം ഉറ്റുനോക്കി പ്രധാനമന്ത്രിയുടെ അഭിസംബോധന .

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 മരണങ്ങൾ കോവിഡ്-19 ബാധിച്ചാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. . 2,60,243 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇതോടെ 91,922 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button