Latest NewsNewsGulfOman

താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു

മസ്‌ക്കറ്റ് : താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ വെളങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് അശ്റഫ് പുലിക്കോട്ടിലിനെ താമസ സ്ഥലത്ത് വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനിയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: റഹീമ മുഹമ്മദ് അശ്റഫ്. ഒമാനില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന 31–ാമത്തെ മലയാളിയാണ് ഇദ്ദേഹം.

ഒമാനിൽ 641 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 13പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 110,594ഉം, . മരണ നിരക്ക് 1114ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 776 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 96400 ആയി ഉയര്‍ന്നു. 87.1 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 50 പേരെ കൂടി കോവിഡ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, നിലവിൽ ചികിത്സയിലായവരുടെ എണ്ണം 504ആയി. 201 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read : കോവിഡ് വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യ മുൻപന്തിയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുഎഇയിൽ ആശ്വാസ ദിനം, ഏതാനും ദിവസങ്ങൾക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിൽ താഴെ എത്തി. 77,000 പരിശോധനകളില്‍ നിന്നു 915പേർക്കാണ് തിങ്കളാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം . 1,16,517ഉം, മരണസംഖ്യ 466ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1295 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,08,811 ആയ ഉയർന്നു. . നിലവില്‍ 7,240 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ആകെ 1.17 കോടിയിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

സൗദിയിൽ തിങ്കളാഴ്ച്ച 381 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 16പേർ മരിച്ചു. മേയ് 27നു ശേഷം ഇതാദ്യമായാണ് മരണ സംഖ്യ 16 ലേക്ക് എത്തുന്നത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 342583ഉം, മരണസംഖ്യ 5201ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 357 രോഗികൾ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 328895 ഉംആയി ഉയർന്നു. 96 ശതമാനമാണ് ഇന്നത്തെ രോഗമുക്തി നിരക്ക്. നിലവിൽ 8487 ചികിത്സയിലാണ് ഇവരിൽ 844 രോഗികളുടെ നില ഗുരുതരമാണ്.
വടക്കൻ അതിർത്തി ഗ്രാമങ്ങളിൽ ഇന്ന് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പ്രതിരോധ നടപടികളുടെ സൗദിയെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button