Latest NewsNewsEntertainment

ജീവിതത്തിൽ ഇന്നുവരെ ഒരാളെയും കരയിച്ചിട്ടില്ല; വിവാദങ്ങളിൽ മനസ്സു തുറന്ന് ​ഗായകൻ എംജി ശ്രീകുമാർ

ഇന്നുവരെയും ഞാൻ അതിൽ പങ്കെടുക്കുന്ന ഒരാളോടും ഒരു പക്ഷാപാതവും കാണിച്ചിട്ടേയില്ല

മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. കുരുന്നുകളുടെ സംഗീത വൈദഗ്ധ്യം തെളിയിക്കാൻ ഉള്ള അവസരമാണ് ഈ ഷോയിലൂടെ ലഭിക്കുന്നത്. കഴിഞ്ഞ സീസണിലെ വിജയി സീതാലക്ഷ്മിയും ആയിരുന്നു. എന്നാൽ ഷോ അവസാനിച്ച ഉടൻ തന്നെ ഷോയിലെ ഒരു ജഡ്ജും, ഗായകനുമായ എംജി ശ്രീകുമാറിനെതിരെ ചില യൂ ട്യൂബ് ചാനൽ വഴി അപവാദപ്രചാരണം നടക്കുകയുണ്ടായി. ഇതിനെതിരെ പ്രതികരിച്ച് ​ഗായകൻഎംജി രം​ഗത്തെത്തിയിരിയ്ക്കുകയാണ്.

ഇന്നേവരെ നാൽപ്പത് വർഷത്തോളമായി പ്രേക്ഷകരുടെ പിന്തുണ കൊണ്ട് ജീവിച്ചു പോകുന്ന ഒരു എളിയ കലാകാരൻ ആണ് ഞാൻ. ഒരുപാട് റിയാലിറ്റി ഷോകളിൽ ജഡ്ജായി ഞാൻ ഇരുന്നിട്ടുണ്ട്. ഇന്നുവരെയും ഞാൻ അതിൽ പങ്കെടുക്കുന്ന ഒരാളോടും ഒരു പക്ഷാപാതവും കാണിച്ചിട്ടേയില്ല.

കൂടാതെ ഷോയിൽ പങ്കെടുത്ത 24 പേരെയും താൻ ഒരേ പോലെയാണ് സ്നേഹിച്ചത് എന്നും, ആരോടും വേർതിരിവ് കാണിച്ചില്ലെന്നും എംജി പറയുന്നു. ഒരാളുടെ കണ്ണുനീർ പോലും ആ ഫ്ലോറിൽ വീഴാൻ അനുവദിച്ചിട്ടില്ലെന്നും ഇനിയും അത് അങ്ങനെ ആകും എന്നും എംജി ശ്രീകുമാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button