KeralaLatest NewsNews

ആദ്യ ബിജെപി കൗൺസിലർ പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് നൽകി

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ ബിജെപി കൗൺസിലർ രാജിക്കത്ത് നൽകി. ചേർത്തല നഗരസഭയിലെ ബിജെപി കൗൺസിലർ ഡി ജ്യോതിഷാണ് പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് നൽകിയത്. തൻ്റെ പ്രവർത്തനങ്ങൾ പാർട്ടിയിലെ പലർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും തുടർച്ചയായ അവഗണനയിൽ ആത്മഹത്യയുടെ വക്കിൽ ആണെന്നും ജ്യോതിഷ് രാജി കത്തിൽ പറയുന്നു. കത്ത് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചതായി റിപ്പോർട്ട്.

Read Also: ജ​ലീ​ല്‍ പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടു​ണ്ട്; സ്വ​പ്​​ന സു​രേ​ഷിൻറെ മൊഴി പുറത്ത്

അതേസമയം കൗൺസിലർ രാജി വെക്കുന്നു എന്ന വാർത്തകൾ ബിജെപി നേതൃത്വം നിഷേധിച്ചു. കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജ്യോതിഷും വ്യക്തമാക്കി. ചേർത്തല നഗരസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലെ തർക്കങ്ങളാണ് രാജിക്ക് പിന്നിൽ എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button