Latest NewsNewsInternationalUKCrime

വളര്‍ത്തു കോഴികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 37കാരന്‍ പിടിയില്‍

ലണ്ടന്‍ : വളര്‍ത്തു കോഴികളെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 37കാരന്‍ പിടിയില്‍. റഹാന്‍ ബെയ്ഗ് എന്നയാളാണ് പിടിയിലായത്. സംഭവത്തിൽ ഇയാൾക്ക് ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

റഹാന്റെ ഭാര്യ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കേസ് പരിഗണിക്കവെ റഹാനെ കോടതി നികൃഷ്ടനെന്നും നീചനെന്നുമാണ് വിശേഷിപ്പിച്ചത്. സമൂഹത്തില്‍ മാന്യമായി ജീവിക്കുന്ന വ്യക്തികള്‍ക്ക് പോലും സംഭവം നാണക്കേട് ഉണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു.

വീടിന്റെ നിലവറയില്‍ വെച്ചാണ് ഇയാള്‍ കോഴികളെ പീഡിപ്പിച്ചത്. ഭാര്യയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെയാണ് ഇയാള്‍ കോഴികളെ പീഡിപ്പിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇതിനു മുന്‍പും റെഹാന്‍ നിരവധി കോഴികളെ ഇത്തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഭാര്യ കോടതിയില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button