NattuvarthaLatest NewsKeralaNewsEntertainmentNews Story

പണി എടുത്തു ജീവിക്കെടാ എന്ന് പറയുന്നവരെ നോക്കൂ..വെറും രണ്ട് ദിവസം കൊണ്ട് മാത്രം വിറ്റത് 1ലക്ഷം രൂപയുടെ എണ്ണ; തെളിവുകൾ നിരത്തി ചാരിറ്റി പ്രവർത്തകൻ സുശാന്ത് നിലമ്പൂർ

സജ്ന സുശാന്ത് നിലമ്പൂരിനെ അതി നിശിതമായി വിമർശിക്കുന്ന രീതിയിലുള്ള സംസാരമാണ് അതിൽ ഉണ്ടായിരുന്നത്

അടുത്തിടെ ബിരിയാണി വിൽക്കാൻ ഒരു കൂട്ടം ആളുകൾ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ട്രാൻസ്ജെൻഡറായ സജന കണ്ണീരോടെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

ഇതിനെ തുടർന്ന് പല കോണുകളിൽ നിന്ന് സഹായം നൽകാൻ സന്നദ്ധത അറിയിച്ച് ജയസൂര്യ ഉൾപ്പെടെ രം​ഗത്ത് വന്നിരുന്നു, കൂടാതെ ചാരിറ്റി പ്രവർത്തകനായ സുശാന്ത് നിലമ്പൂരിന്റെ പേരും ഈ വാർത്തയോടനുബന്ധിച്ച് കേട്ടിരുന്നു.

സജ്ന സുശാന്ത് നിലമ്പൂരിനെ അതി നിശിതമായി വിമർശിക്കുന്ന രീതിയിലുള്ള സംസാരമാണ് അതിൽ ഉണ്ടായിരുന്നത്, ഇതേ തുടർന്ന് സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധമാണ് സുശാന്ത് നിലമ്പൂരിനെതിരെ ഉയർന്ന് വന്നത്.

ഇപ്പോൾ അതിന് മറുപടിയുമായി രം​ഗത്തെത്തിയിരിയ്ക്കുകയാണ് സുശാന്ത് നിലമ്പൂർ. തന്റെ വരുമാനം വെറും രണ്ട് ദിവസം കൊണ്ട് മാത്രം വിറ്റത് 1ലക്ഷം രൂപയുടെ എണ്ണയാണെന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നത്. കൂടാതെ തെളിവുകളും നിരത്തിയിട്ടുണ്ട്.

എന്നാൽ ഒരു നന്മ മരം സ്പ്രേ ബിസിനസ്സിൽ ഇറങ്ങിയപ്പോൾ,മറ്റൊരു നന്മ മരം എണ്ണയുമായി ഇറങ്ങിയിരിക്കുന്നു, Tax pay ചെയ്യുന്നുണ്ടോ മാസം 15ലക്ഷം വരുമാനം ഉണ്ടല്ലോ, എന്ന് തുടങ്ങി അനേകം കമന്റുകളാണ് സുശാന്തിന്റെ പോസ്റ്റിന് ലഭിയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് കാണാം……

 

പോയി പണി എടുത്തു ജീവിക്കേടാ എന്ന് എന്നോട് പറയുന്ന ചേട്ടന്മാരെ കഴിഞ്ഞ #രണ്ട് ദിവസം കൊണ്ട് മാത്രം #1ലക്ഷം രൂപയുടെ എണ്ണ ഞാൻ വിറ്റ വിവരം സന്തോഷ പൂർവ്വം നിങ്ങളെ അറിയിക്കുന്നു.

മുടി കൊഴിച്ചലും താരനും മാറാനുള്ള കിടുക്കച്ചി എണ്ണ വേണ്ടവർ watsup ചെയ്യൂ 7736632959 കുരു പൊട്ടുന്നവർ കുറച്ചു മാറി നിന്ന് പൊട്ടിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button