Latest NewsNewsInternational

മാസ്ക് ധരിക്കാക്കാൻ ആവശ്യപ്പെട്ട ജീവനക്കാരുടെ മുഖത്ത് തുപ്പി യാത്രക്കാരി

ബെൽഫാസ്റ്റ് : വിമാനത്തിനുള്ളിൽ ജീവനക്കാരോട് തർക്കിക്കുകയും മാസ്ക് ധരിക്കാൻ കൂട്ടാക്കാതെയും ചെയ്ത വനിതയ്ക്കെതിരെ വൻ പ്രതിഷേധം. വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റ് വിമാനത്താവളത്തിൽനിന്ന് എഡിൻബർഗിലേക്കുള്ള ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിനുള്ളിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

മാസ്ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാർ പറഞ്ഞതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

യാത്രക്കാരോട് ക്രൂരമായി പെരുമാറിയ സ്ത്രീയെ പൊലീസെത്തി ബലമായി പിടിച്ചു കൊണ്ടു പോയി. ‘കൊറോണ ആണെങ്കിലും അല്ലെങ്കിലും എല്ലാവരും മരിക്കും’ എന്ന് അവർ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇവർക്കെതിരെ ട്വിറ്ററിൽ വൻ വിമർശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button