Latest NewsKeralaNews

26 ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമര്‍പ്പിക്കും

സംസ്ഥാനത്തെ ഇരുപത്തിയാറ് ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും. രംഗത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ 26 ടൂറിസം പദ്ധതികള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഡെസ്റ്റിനേഷനുകള്‍ ഒരുക്കുന്നതിലും അതത് പ്രദേശവാസികള്‍ ടൂറിസം രംഗത്തെ വികസനത്തിന്റെ പ്രാഥമിക ഗുണഭോക്താക്കളാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിലും സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തുന്നുണ്ട്. വിനോദസഞ്ചാരമേഖലയുടെ കോവിഡാനന്തര തിരിച്ചുവരവിന് പുതിയ ഊര്‍ജ്ജമായിരിക്കുമിതെന്ന് മുഖ്യമന്ത്രി പറയുന്നു.

ഇന്ന് ഉദ്‌ഘാടനം ചെയ്യപ്പെടുന്ന പദ്ധതികള്‍

* പൊന്മുടി വികസനം (തിരുവനന്തപുരം)

* മലമേല്‍പാറ ടൂറിസം പദ്ധതി (കൊല്ലം)

* ഡവലപ്‌മെന്റ് ഓഫ് കൊല്ലം ബീച്ച്‌ (കൊല്ലം)

* ഡവലപ്‌മെന്റ് ഓഫ് താന്നി ബീച്ച്‌ (കൊല്ലം)

* മുലൂര്‍ സ്മാരക സൗന്ദര്യവത്കരണ പദ്ധതി-ഇലവുംതിട്ട (പത്തനംതിട്ട)

* ഗ്രീന്‍ ടൂറിസം കോംപ്ലക്‌സ്- പാലാ നഗര സൗന്ദര്യവല്‍ക്കരണം (കോട്ടയം)

* അരുവിക്കുഴി ടൂറിസം വികസനം പദ്ധതി (ഇടുക്കി)

* ഏലപ്പാറ അമിനിറ്റി സെന്റര്‍ ടൂറിസം പദ്ധതി (ഇടുക്കി)

* പുന്നമട ഫിനിഷിംഗ് പോയിന്റിലെ പാത് വേ & ബോട്ട് ജെട്ടി (ആലപ്പുഴ)

* ഹൗസ് ബോട്ട് പാര്‍ക്കിംഗ് അറ്റ് ചുങ്കം- തിരുമല (ആലപ്പുഴ)

* ഭൂതത്താന്‍കെട്ട് ടൂറിസം പദ്ധതി (ഏറണാകുളം)

* ബ്യൂട്ടിഫിക്കേഷന്‍ ഓഫ് പീച്ചി ഡാം & ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (തൃശൂര്‍)

* തുമ്ബൂര്‍മൂഴി ടൂറിസം പ്രോജക്‌ട് (തൃശൂര്‍)

* പോത്തുണ്ടി ഡാം ഉദ്യാനം (പാലക്കാട്)

* മംഗലം ഡാം ഉദ്യാനം (പാലക്കാട്)

* കോട്ടക്കുന്ന് ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്റ് പ്രൊജക്‌ട് (മലപ്പുറം)

* പുഴയോര സ്നേഹപാത ഒന്നാംഘട്ടം, ചമ്രവട്ടം (മലപ്പുറം)

* പുഴയോര സ്നേഹപാത രണ്ടാം ഘട്ടം, ചമ്രവട്ടം (മലപ്പുറം

* വടകര സാന്‍ഡ് ബാങ്ക്‌സ് വികസനം (കോഴിക്കോട്)

* മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം (കോഴിക്കോട്)

* സ്വാമിമഠം പാര്‍ക്ക്,കക്കാട് (കണ്ണൂര്‍)

* ബ്യൂട്ടിഫിക്കേഷന്‍ ഓഫ് ബണ്ട് റോഡ് അറ്റ് ചൊക്ലി (കണ്ണൂര്‍)

* പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍,മലനാട് റിവര്‍ ക്രൂയിസ് പദ്ധതി(കണ്ണൂര്‍)

* പറശനിക്കടവ് ബോട്ട് ടെര്‍മിനല്‍ (കണ്ണൂര്‍)

* ചീങ്ങേരി മല അഡ്വെഞ്ച്വര്‍ ടൂറിസം (വയനാട്)

* ബേക്കല്‍ കോട്ട സ്വാഗത കമാനവും സൗന്ദര്യവല്‍ക്കരണവും (കാസര്‍ഗോഡ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button