COVID 19Latest NewsNewsIndia

കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനായി 50,000 കോടി രൂപ നീക്കിവച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനായി 50,000 കോടി രൂപ നീക്കിവച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ 130 ജനങ്ങളില്‍ ഒരാള്‍ക്ക് ആറ് മുതല്‍ ഏഴ് ഡോളര്‍ വരെ ഇതിനായി ചിലവ് വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മാര്‍ച്ച്‌ 31 ന് അവസാനിക്കുന്ന സാമ്ബത്തിക വര്‍ഷത്തേക്കാണ് ഇതുവരെ നല്‍കിയിട്ടുള്ള പണം. ഇതിനായി യാതൊരുവിധ സമ്ബത്തിക ഞെരുക്കവുമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

Read Also : രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കുന്നവരുടെ ലിസ്റ്റ് പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍

വാക്സിന്‍ വികസിപ്പിക്കുന്നതിനും നിര്‍മാണത്തിനും രാജ്യത്തെ മുഴുവന്‍ ജനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുമായി ഇന്ത്യയ്ക്ക് ഏകദേശം 800 ബില്ല്യണ്‍ രൂപ വേണ്ടിവരുമെന്ന് നേരത്തെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മോധാവി അദര്‍ പൂനവല്ല പറഞ്ഞിരുന്നു. മരുന്ന് നിര്‍മാണ ഫാക്ടറികളില്‍ നിന്ന് രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലേക്ക് വാക്സിന്‍ എത്തിക്കുന്നത് ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൊവിഡ് രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്താകമാനം വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക പദ്ധതി നിര്‍മിക്കുക എന്നതാണ് ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരികയാണെന്നും ഫെബ്രുവരിയോട് രോഗം കൂടുതല്‍ ബാധിച്ചേക്കാമെന്നും സര്‍ക്കാര്‍ പാനല്‍ നല്‍കുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button