COVID 19Latest NewsNewsIndia

കൊറോണ രോഗമുക്തി നേടിയവർക്കും ആശ്വസിക്കാൻ വകയില്ല ; പുതിയ പഠനം വെളിപ്പെടുത്തുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ

കോവിഡ് രോഗമുക്തി നേടിയാലും ആശ്വാസത്തിന് വകയില്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് .രോഗമുക്തി നേടി ആശുപത്രി വിട്ടവരിൽ പലരും ശ്വാസംമുട്ടൽ, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നിങ്ങനെയുള്ള രോഗാവസ്ഥ നേരിടുന്നതായാണ് പഠനത്തിൽ വ്യക്തമാകുന്നത്. ഓക്‌സ്ഫഡ് സർവ്വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. രോഗമുക്തരിൽ ചിലർക്ക് രണ്ടോ മൂന്നോ മാസത്തേക്കെങ്കിലും ഇത്തരം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.

Read Also : മുതിര്‍ന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെ പാര്‍ട്ടി വിട്ടു

58 കൊറോണ രോഗികളിലെ ദീർഘകാല കൊറോണ പ്രഭാവമാണ് ഓക്‌സ്ഫഡ് സർവ്വകലാശാല പഠന വിധേയമാക്കിയത്. ചില രോഗികളിൽ ഒന്നിലധികം അവയവങ്ങളിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതായും പഠനത്തിൽ പറയുന്നു.

പഠന വിധേയരാക്കിയ രോഗികളിൽ 64 ശതമാനം പേർക്കും തുടർന്നും ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു. 55 ശതമാനം പേർക്ക് രോഗമുക്തി നേടിയിട്ടും ക്ഷീണം അനുഭവപ്പെട്ടു. 60 ശതമാനം പേർക്ക് ശ്വാസകോശത്തിനും 29 ശതമാനം പേർക്ക് കിഡ്‌നിയ്ക്കും 26 ശതമാനം പേർക്ക് ഹൃദയത്തിനും 10 ശതമാനം പേർക്ക് കരളിനും പ്രശ്‌നങ്ങളുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. കൊറോണ മുക്തരായവർക്ക് സമഗ്രമായ ചികിത്സാ പരിചരണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് പഠനം അടിവരയിടുന്നതെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button