USALatest NewsNewsInternational

‘ട്രംപിന് വോട്ടുചെയ്തില്ലെങ്കില്‍ പിന്നാലെ വന്ന് ഉപദ്രവിക്കും’; വോട്ടര്‍മാര്‍ക്ക് ഇ-മെയിലിലൂടെ ഭീഷണി

ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ കാണിച്ചു തരാമെന്നും പിന്നാലെ വന്ന് ഉപദ്രവിക്കും എന്ന തരത്തിലുള്ള ഭീഷണിയുമായി വോട്ടര്‍മാര്‍ക്ക് ഇ-മെയില്‍ സന്ദേശങ്ങൾ ലഭിച്ചു. ഫ്‌ളോറിഡയും പെന്‍സില്‍വാനിയയുമടക്കമുള്ള സ്ഥലങ്ങളിലെ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കാണ് ഇമെയിലുകള്‍ ലഭിച്ചത്.

ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ അനന്തര ഫലമുണ്ടാകുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. തീവ്ര വലതുപക്ഷ ഗ്രൂപ്പായ പ്രൗഡ് ബോയ്‌സില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടാണ് മെയിലുകള്‍ അയച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തില്ലെങ്കില്‍ ”ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ വരും” എന്നാണ് മുന്നറിയിപ്പ്.

വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍ പ്രവര്‍ത്തനം സംസ്ഥാന വോട്ടര്‍ രജിസ്‌ട്രേഷന്‍ ലിസ്റ്റുകളില്‍ നിന്ന് ലഭിച്ച ഇ-മെയില്‍ വിലാസങ്ങള്‍ ഉപയോഗിച്ചാണ്. അതില്‍ പാര്‍ട്ടി അഫിലിയേഷനും വീട് വിലാസങ്ങളും ഉള്‍പ്പെടുന്നു, കൂടാതെ ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ വിലാസങ്ങള്‍ പിന്നീട് വ്യാപകമായി ടാര്‍ഗറ്റ് ചെയ്ത സ്പാമിംഗ് പ്രവര്‍ത്തനത്തില്‍ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയത്. നേരത്തെ വോട്ടിംഗ് നടക്കുന്നതിനാല്‍ നവംബര്‍ 3 ലെ തിരഞ്ഞെടുപ്പില്‍ സ്വീകര്‍ത്താവ് ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തുവെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് അയച്ചവര്‍ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button