KeralaLatest NewsIndia

കുമ്മനം ചേട്ടന്റെ വ്യക്തി ശുദ്ധി പരിശോധിക്കാൻ ഏതെങ്കിലും ഒരു പാർട്ടിയുടെ അന്വേഷണകമ്മീഷന്റെ റിപ്പോർട്ട് ആവശ്യമില്ല, കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കും വരെ അറിയാം: തുഷാർ വെള്ളാപ്പള്ളി

സമർപ്പിത ജീവിതം നയിക്കുന്ന വ്യക്തിത്വമാണ് കുമ്മനം ചേട്ടന്റെത്.

കുമ്മനം രാജശേഖരനെതിരെയുള്ള കേസിൽ പ്രതികരണവുമായി എൻഡിഎ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. കുമ്മനത്തിനെ കേരളത്തിലെ ഓരോ കൊച്ചു കുട്ടിക്കും വരെ അറിയാം ആരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് ഇങ്ങനെ,

സമർപ്പിത ജീവിതം നയിക്കുന്ന വ്യക്തിത്വമാണ് കുമ്മനം ചേട്ടന്റെത്. ശരീരവും മനസ്സും സമ്പത്തും പൊതു പ്രവർത്തനത്തിന് ഉഴിഞ്ഞുവച്ചിരിക്കുന്ന അത്യപൂർവ്വം മഹത് ജന്മങ്ങളിലൊരാൾ.
കുമ്മനം ചേട്ടന്റെ വ്യക്തി ശുദ്ധി പരിശോധിക്കാൻ ഏതെങ്കിലും ഒരു പാർട്ടിയുടെ അന്വേഷണകമ്മീഷന്റെ റിപ്പോർട്ട് ആവശ്യമില്ല.

read also: 75 വയസുള്ള മുതല ബബിയ ക്ഷേത്ര നടയിൽ, അപൂർവ ചിത്രത്തിനു പിന്നിൽ

കള്ളകടത്തും, കമ്മീഷനടിയും, പകൽ പോലെ വ്യക്തമായിട്ടും, അതിനെയൊക്കെ ഭരണത്തിന്റെ മറവിൽ ഇരുട്ടു കൊണ്ട് മറയ്ക്കാൻ നോക്കുന്നവർ, ഇത്തരത്തിൽ മാന്യന്മാർക്ക് എതിരെ വ്യക്തിഹത്യാ കേസുണ്ടാക്കുന്നത് അപഹാസ്യമാണ്.
കുമ്മനം ചേട്ടന്റെ വിശുദ്ധി കേരളത്തിലെ ഒരോ കൊച്ചു കുട്ടിയ്ക്കും അറിയാം.

മനുഷ്യനെ മാത്രമല്ല പ്രകൃതിയെപ്പോലും വാക്കു കൊണ്ടോ നോക്കു കൊണ്ടോ വേദനിപ്പിക്കാത്ത ഈ മഹത്മാവിനെ കുത്തിനോവിയ്ക്കുന്നവർക്ക് കാലം മാപ്പു തരില്ല.
തുഷാർ വെള്ളാപ്പള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button