News

സ്വര്‍ണക്കടത്ത് കേസ്; മുദ്രവെച്ച കവറില്‍ ഇഡി സമര്‍പ്പിച്ചത് അതീവ ഗൗരവമുള്ള ഐബി, മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍

സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കറിനെതിരായ നിര്‍ണായക തെളിവുകള്‍ കൈമാറിയ രഹസ്യരേഖയിലുണ്ടെന്നാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്.

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിന് പുതിയ ഗതിവേഗം. ഇഡി മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കിയതില്‍ ഐ ബി, മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും. ഐ ബി റിപ്പോര്‍ട്ടില്‍ സ്വര്‍ണക്കടത്തുകാരുടെ രാജ്യ വിരുദ്ധ നീക്കങ്ങളാണ് വ്യക്തമാക്കിയിരിക്കുന്നത്.എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഏറ്റവും പുതിയ തെളിവുകളും കണ്ടെത്തലുകളും ലഭിച്ചത്. സ്വര്‍ണക്കടത്തുകേസില്‍ ശിവശങ്കറിനെതിരായ നിര്‍ണായക തെളിവുകള്‍ കൈമാറിയ രഹസ്യരേഖയിലുണ്ടെന്നാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്.

വാട്‌സ് ആപ്പ് സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖയിലുണ്ടെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വ്യക്തമാക്കിയിരുന്നു. 2018ല്‍ ലോക്കറില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതിനെക്കുറിച്ചാണു വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നതെന്നാണ് സൂചന. ഡല്‍ഹിയിലാണ് നിര്‍ണായക റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.അതെ സമയം സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ്. വാട്സാപ്പ് സന്ദേശങ്ങളുടെ വിശദാംശങ്ങളടക്കം കോടതിക്ക് കൈമാറി.

‌മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകന്‍ എം.ശിവശങ്കറാകാം. സ്വപ്ന വെറും കരുമാത്രമാകാം, സ്വപ്നയെ മറയാക്കി ശിവശങ്കറാകാം എല്ലാം നിയന്ത്രിച്ചതെന്നും ഇഡി വാദിച്ചു. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ എം.ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നല്‍കിയ 30 ലക്ഷം സ്വര്‍ണക്കടത്തിന് ലഭിച്ച കമ്മിഷനാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തായിരുന്നു ഇ.ഡിയുടെ വാദം.എന്നാല്‍, താന്‍ എല്ലാവരുടെയും മുന്‍പില്‍ വെറുക്കപ്പെട്ടവനായെന്ന് എം.ശിവശങ്കര്‍.ഹോട്ടലുകളില്‍ മുറിപോലും കിട്ടുന്നില്ല.

read also: ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി കാര്‍ഡിയാക് ഹോസ്പിറ്റലുൾപ്പെടെ മൂന്ന് പ്രധാനപ്പെട്ട പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

ആരോപണങ്ങള്‍ ഔദ്യോഗിക, സ്വകാര്യ ജീവിതങ്ങളെ ബാധിച്ചെന്നും ശിവശങ്കര്‍ വാദിച്ചു. തനിക്ക് പങ്കില്ലാത്ത കാര്യങ്ങളിലാണ് ആരോപണങ്ങളെന്നാണ് ശിവശങ്കറിന്‍റെ വാദം. പരിചയം ഉളളയാളെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തത്. താന്‍ സഹകരിക്കുന്നില്ലെന്ന വാദം ശരിയല്ല. ഇതുവരെ 100 മണിക്കൂറിലധികം ചോദ്യം ചെയ്തു. കേസ് ഏതെന്ന് വ്യക്തമാക്കാതെയാണ് ചോദ്യം ചെയ്യലിനുളള കസ്റ്റംസിന്റെ നോട്ടിസെന്നും ശിവശങ്കര്‍ കോടതിയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button