Latest NewsInternational

നാവികസേന യുദ്ധവിമാനം കെട്ടിടത്തിന്റെ മുകളിൽ തകര്‍ന്നു വീണു; രണ്ട് മരണം: നിർത്തിയിട്ടിരുന്ന കാറുകൾ കത്തി നശിച്ചു

വാഷിംഗ്ടണ്‍ : അമേരിക്കന്‍ നാവികസേനയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് മരണം. രണ്ടു പൈലറ്റുമാരും മരിച്ചു . തെക്കന്‍ അലബാമയിലാണ് സംഭവം നടന്നത്. അഗ്നിസുരക്ഷ സേന സ്ഥലത്തെത്തി ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കിയത്. നഗരത്തിന്റെ സമീപമുള്ള കെട്ടിടതിന്റെ മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ടി-6 ടെക്‌സാന്‍ 2 പരിശീലന വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ ജനങ്ങള്‍ക്ക് പരിക്കുകളോന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നാവികസേന സ്റ്റേഷനില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.

read also: കൊവിഡ് ബാധിച്ച്‌ മരിച്ച പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം; കർശനമായി പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സര്‍‌ക്കാര്‍

സംഭവസ്ഥലത്ത് തീ ആളിക്കത്തുകയും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കത്തിനശഷിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button