Latest NewsNewsIndia

സീതാദേവി ഇല്ലാതെ ശ്രീരാമന്‍ അപൂര്‍ണ്ണം… അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രത്തേക്കാള്‍ വലിയ സീതാക്ഷേത്രം … രാഷ്ട്രീയപാര്‍ട്ടികളെ ഞെട്ടിച്ച് ചിരാഗ് പാസ്വാന്റെ പ്രഖ്യാപനം

ബക്സര്‍: സീതാദേവി ഇല്ലാതെ ശ്രീരാമന്‍ അപൂര്‍ണ്ണം… അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രത്തേക്കാള്‍ വലിയ സീതാക്ഷേത്രം. രാഷ്ട്രീയപാര്‍ട്ടികളെ ഞെട്ടിച്ച് ചിരാഗ് പാസ്വാന്റെ പ്രഖ്യാപനം. ബീഹാറില്‍ അധികാരത്തില്‍ വന്നാല്‍ അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം സീതാമാര്‍ഗില്‍ പണിയുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ബീഹാറില്‍ മുന്നണികള്‍ വമ്പിച്ച പ്രചരണ പരിപാടികള്‍ക്കാണ് നേതൃത്വം നല്‍കുന്നത്.

Read Also : ഉള്ളിന്റെ ഉള്ളില്‍ മോഹന്‍ ഭാഗവതിന് സത്യമറിയാം: പക്ഷേ അക്കാര്യം പറയാന്‍ അദ്ദേഹത്തിന് ഭയമാണ്: പ്രതികരണവുമായി രാഹുൽ ഗാന്ധി

സീതാ മാര്‍ഗില്‍ സീതാദേവിക്കായി ക്ഷേത്രം പണിയണം. അത് അയോധ്യയില്‍ പണിയുന്ന രാമക്ഷേത്രത്തേക്കാള്‍ വലുതായിരിക്കണം. സീതാദേവി ഇല്ലാതെ ശ്രീരാമന്‍ അപൂര്‍ണ്ണമാണ്. അതിനാല്‍ അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമാര്‍ഗിനെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിര്‍മിക്കണമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു. എല്ലാവരോടും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ബീഹാര്‍ ഒന്നാമത്, ബീഹാറികള്‍ ഒന്നാമത് എന്ന തത്വം നടപ്പിലാക്കണം. എല്‍ജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത ഇടങ്ങളില്‍ ബിജെപിക്ക് വോട്ട് ചെയ്യുക. നിതീഷ് കുമാര്‍ ഇല്ലാത്ത ഒരു സര്‍ക്കാരിനെ ബീഹാറില്‍ ആവശ്യമുണ്ട്- ചിരാഗ് ട്വീറ്റില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button