Latest NewsNewsInternational

“ഇസ്ലാം മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തരുത്” ; പരാതിയുമായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ -ഓപ്പറേഷൻ

പാരീസ് : ഇസ്ലാം മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തുകയും മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ്ഇസ്ലാമിക് കോ -ഓപ്പറേഷൻ.

Read Also : “തെറ്റിദ്ധരിക്കപ്പെടാൻ മുസ്ലിങ്ങള്‍ കുട്ടികളല്ല” ; ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് മറുപടിയുമായി ഒവൈസി

ഒഐസിയുടെ ജനറൽ സെക്രട്ടേറിയറ്റാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഫ്രാൻസ് എടുക്കുന്ന നടപടികളെ വിമർശിച്ച് രംഗത്തെത്തിയത്. ചില ഫ്രഞ്ച് നേതാക്കളിൽ നിന്നുള്ള പ്രസ്താവനകൾ മുസ്ലീം-ഫ്രഞ്ച് ബന്ധത്തെ ഹാനികരമായി ബാധിക്കുന്നതാണ് . മാത്രമല്ല ഇത് വിദ്വേഷമുണ്ടാക്കുന്നതും, പക്ഷപാതപരമായ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യം വയ്ക്കുന്നതുമാണെന്ന് ഒ ഐ സി വിമർശിച്ചു.

മതചിഹ്നങ്ങളെ അപമാനിക്കുകയും, മുസ്ലിങ്ങളുടെ വികാരങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടത്തുകയും ചെയ്യുകയാണ് ഫ്രാൻസെന്നും ഒഐസി പ്രസ്താവനയില്‍ പറയുന്നു. മതത്തിന്റെ പേരിൽ ചെയ്യുന്ന ഏത് കുറ്റകൃത്യത്തെയും അപലപിക്കുന്നു. ഒപ്പം പ്രവാചകനെ അവഹേളിക്കുന്നതിനെയും എല്ലായ്പ്പോഴും അപലപിക്കും – പ്രസ്താവനയിൽ പറയുന്നു

മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം തീവ്ര ഇസ്ലാം നയങ്ങൾ പിന്തുടരുന്നവർക്കെതിരെ ശക്തമായ നടപടികളാണ് ഫ്രാൻസ് സ്വീകരിക്കുന്നത് .ഇത്തരത്തിലുള്ള 231 വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ തീരുമാനിച്ചിട്ടുണ്ട് . ഒപ്പം ഇത്തരത്തിൽ തീവ്ര മതവികാരങ്ങൾ പിന്തുടരുന്നവർ ഉൾപ്പെടുന്ന സംഘടനകൾ നിരീക്ഷിക്കാനും ,നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button