COVID 19Latest NewsNewsIndia

റിസേർവ് ബാങ്ക് ​ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം തന്നെയാണ് പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. തനിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ ആരോഗ്യ നില തൃപ്തികരമണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Read Also : കേരളത്തില്‍ കോണ്‍ഗ്രസ് മതമൗലികവാദികളുമായി കൈകോര്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി

ഐസൊലേഷനില്‍ കഴിഞ്ഞു കൊണ്ട് ജോലികള്‍ ചെയ്യും. റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍തന്നെ മുന്നോട്ടു പോകും. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് സ്ഥിരീകരിച്ച കാര്യം അടുത്ത ദിവസങ്ങളില്‍ താനുമായി അടുത്ത് ഇടപഴകിയവരെ അറിയിച്ചിട്ടുണ്ടെന്നും ശക്തികാന്ത ദാസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button