KeralaLatest NewsNews

സ്വപ്ന അറസ്റ്റിലായപ്പോള്‍ ഭയന്നത് ശിവശങ്കര്‍….രക്ഷ നേടാന്‍ കേരളം വിട്ടു പോകൂ വെന്ന് വാട്‌സ് ആപ്പ് സന്ദേശം …. എല്ലാം ശിവശങ്കറിന്റെ കുബുദ്ധി… കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുത്തത് ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള ചാറ്റുകള്‍

കൊച്ചി: സ്വപ്ന അറസ്റ്റിലായപ്പോള്‍ ഭയന്നത് ശിവശങ്കര്‍….രക്ഷ നേടാന്‍ കേരളം വിട്ടു പോകൂ വെന്ന് വാട്സ് ആപ്പ് സന്ദേശം …. എല്ലാം ശിവശങ്കറിന്റെ കുബുദ്ധി. എം ശിവശങ്കറിനെതിരായ കുരുക്ക് മുറുക്കി വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായുള്ള ചാറ്റുകളാണ് പുറത്തു വന്നത്. ഇതോടെ ശിവശങ്കറിന് കേസുമായി ആശങ്കയുണ്ടെന്ന് വ്യക്തമാകുകയാണ്. സ്വര്‍ണ്ണ കടത്ത് കേസ് പുറത്തു വന്നതിന് ശേഷമുള്ള വാട്സാപ്പ് ചാറ്റുകളാണ് ചര്‍ച്ചാകുന്നത്.

Read Also : സമരം എന്തിനാണെന്ന് ചോദിക്കുന്ന മന്ത്രി സര്‍ക്കാരിന്റെ ദൂതനെ രക്ഷിതാക്കളുടെ അടുത്തേക്ക് അയച്ചത് എന്തിനായിരുന്നു? എ.കെ ബാലനെതിരെ വിമർശനവുമായി കെ.സുരേന്ദ്രന്‍

ജൂലൈ 21 മുതലുള്ള സന്ദേശങ്ങളാണ് ശിവശങ്കറിന് കുരുക്കാകുന്നത്. മാധ്യമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളം വിടാനും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ശിവശങ്കര്‍ ഉപദേശിക്കുന്നു. ലോക്കറിലെ ആശങ്കയും ശിവശങ്കറിന്റെ സന്ദേശങ്ങളില്‍ വ്യക്തമാണ്. ഈ വാട്സാപ്പ് ചാറ്റുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഇതും നിര്‍ണ്ണായക തെളിവാകും. ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള ചാറ്റുകളാണ് കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുത്തത്. ഇതാണ് ശിവശങ്കറിന് കുരുക്കായി മാറിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button