KeralaLatest NewsNews

മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമർശനവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട് : മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമർശനവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ. നാല് കിലോമീറ്റർ അപ്പുറത്തുള്ള ചെല്ലങ്കാവിൽ പോയിട്ടും എന്ത് കൊണ്ട് മന്ത്രി ബാലൻ സമരപന്തലിലേക്കെത്തിയില്ലെന്നും പെൺകുട്ടികളുടെ അമ്മ ചോദിക്കുന്നു.

മുഖ്യമന്ത്രിയെ നേരില്‍ കാണുകയും നീതി ആവശ്യപ്പെട്ട് കാല്‍ക്കല്‍ വീഴുകയും ചെയ്തു. പ്രതികളെ കണ്ടെത്തുമെന്നും നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി, ഒരു വർഷം കഴിഞ്ഞിട്ടും തുടർനടപടികളൊന്നും ഉണ്ടായില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

ചെല്ലങ്കാവിലെത്തിയ മന്ത്രി എകെ ബാലൻ വാളയാർ വിഷയത്തിൽ കേസന്വേഷണം സർക്കാർ ഉദ്ദേശിച്ചത് പോലെയല്ല നടന്നതെന്ന് പ്രതികരിച്ചു. തുടരന്വേഷണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അമ്മ ആവശ്യപ്പെട്ട പോലെ തുടരന്വേഷണം നടക്കുമെന്ന് എ.കെ ബാലൻ പറഞ്ഞു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടികാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button