Latest NewsIndiaNews

ഉപതിരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് വ്യക്തമായി അറിയാം, അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നത്; കമൽ നാഥ്

ഭോപ്പാൽ : ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമുഖ്യമന്ത്രി കമൽ നാഥ്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഭരണക്ഷിയായ ബിജെപി കോൺഗ്രസ് എംഎൽഎമാരെ വിലകൊടുത്ത് വാങ്ങാൻ ശ്രമിക്കുകയാണെന്നും കമൽ നാഥ് ആരോപിച്ചു.

‘ഉപതിരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് വ്യക്തമായി അറിയാം. നവംബർ 10നെ അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും വിലകൊടുത്ത് വാങ്ങാൻ അവർ ശ്രമിക്കുന്നത്. വാഗ്ദാനങ്ങൾ നൽകി ബിജെപി തങ്ങളെ സമീപിച്ചിരുന്നുവെന്ന് അറിയിച്ച് നിരവധി കോൺഗ്രസ് എംഎൽഎമാർ തന്നെ വിളിച്ചിരുന്നു’ – കമൽനാഥ് പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ഇത്തരം തന്ത്രങ്ങൾ തനിക്കും പ്രയോഗിക്കാമായിരുന്നു. എന്നാൽ ഞാൻ അത് ചെയ്തില്ല. സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button