COVID 19Latest NewsIndiaNews

രാജ്യത്ത് കോവിഡ് മുക്തി നിരക്ക് റെക്കോർഡിലേക്ക് ; കോവിഡിനെതിരെ പോരാട്ടം ശക്തമാക്കി രാജ്യം

രാജ്യത്ത് 24 മണിക്കൂറിനിടെ 36, 469 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 488 മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗ മുക്കി നിരക്ക് 90.6 ശതമാനത്തില്‍ എത്തി. ജൂലൈ 18ന് ശേഷമാണ് ആദ്യമായാണ് പ്രതിദിന രോഗബാധ ഇത്രയും കുറയുന്നത്. മരണസംഖ്യയിലെ കുറവും ആശ്വാസം നല്‍കുന്നതാണ്.

Read Also : താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനൽകണമെന്ന് ആവശ്യവുമായി ജാഗരണ്‍ മഞ്ച് 

36, 469 പേര്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 79,46,429 ആയി. മരണസംഖ്യ 1,19,502 ലെത്തി. 9,58,116 സാമ്ബിളുകള്‍ ഇന്നലെ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു. രോഗമുക്തി നിരക്ക് 90.62 ശതമാനത്തില്‍ എത്തി. ഇന്നലെ മാത്രം രോഗം മാറിയത് 63842 പേര്‍ക്കാണ്. നിലവില്‍ 6,25,857 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button