Latest NewsNewsIndia

തലമുറ തലമുറകളായി നടന്നുവന്ന അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തി, എന്നാൽ ഇന്ന് ജനങ്ങള്‍ക്ക് സര്‍ക്കാരുകളിലുള്ള വിശ്വാസം വര്‍ധിച്ചു ; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : തലമുറകളായി അഴിമതി നടത്തിവന്ന മുന്‍ ഭരണാധികാരികള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍കാലങ്ങളില്‍ തലമുറകളായി അഴിമതി നടത്തിവന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് പിന്‍തലമുറക്കാർ കൂടുതല്‍ കരുത്തോടെ അഴിമതി നടത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജിലന്‍സ് ആന്‍ഡ് കറപ്ഷന്റെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദം, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്. അതിനാല്‍ അഴിമതി തടയുന്നതിനുള്ള സമഗ്രമായ നീക്കമാണ് ആവശ്യം. കാര്യക്ഷമമായ പരിശോധനകളും ഓഡിറ്റിങ്ങും വിജിലന്‍സ് സംവിധാനത്തിന്റെ ശേഷി വര്‍ധിപ്പിക്കലും പരിശീലനവും എല്ലാം ഇതിന് ആവശ്യമാണ്. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്ന രീതി നടപ്പാക്കിയതോടെ പദ്ധതികളുടെ പ്രയോജനം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിക്കുന്ന സാഹചര്യമുണ്ടായി പ്രധാനമന്ത്രി പറഞ്ഞു.

തലമുറ തലമുറകളായി നടന്നുവന്ന അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തി. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. ജനങ്ങള്‍ക്ക് സര്‍ക്കാരുകളിലുള്ള വിശ്വാസം വര്‍ധിച്ചു. നിയമങ്ങള്‍ പലതും പൊളിച്ചെഴുതി. ജനജീവിതും കൂടുതല്‍ അനായാസമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button